കോണ്‍ഗ്രസ് പാര്‍ലമെന്‍റ് അംഗങ്ങളുടെ നയരൂപീകരണ യോഗം വിളിച്ച്‌ സോണിയ ഗാന്ധി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ബുധനാഴ്ച ആരംഭിക്കാനിരിക്കെ കോണ്‍ഗ്രസ് പാര്‍ലമെന്റ് അംഗങ്ങളുടെ നയരൂപീകരണ യോഗം വിളിച്ച്‌ സോണിയ ഗാന്ധി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളാണ് യോഗത്തില്‍ പങ്കെടുക്കുക. സമ്മേളനത്തില്‍ സര്‍ക്കാരിനെതിരെ സ്വീകരിക്കേണ്ട നയസമീപനങ്ങള്‍ക്കും പാര്‍ലമെന്‍റ് തന്ത്രങ്ങള്‍ക്കും നേതൃയോഗം രൂപം നല്‍കും. രാജ്യസഭയില്‍ പ്രതിപക്ഷ നേതാവായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ തന്നെ തുടരുമെന്ന തീരുമാനം സോണിയ ഗാന്ധി യോഗത്തില്‍ അറിയിക്കും.

ഖാര്‍ഗെ രാജ്യസഭ പ്രതിപക്ഷ സ്ഥാനം രാജിവെച്ചിട്ടും പകരക്കാരനെ കണ്ടെത്താന്‍ സാധിക്കാത്തതിനാലാണ് വീണ്ടും അദ്ദേഹത്തെ നിയമിക്കുന്നതെന്നാണ് വിവരം. പി ചിദംബരം, ദിഗ്‌വിജയ്‌ സിംഗ് എന്നിവരിലൊരാള്‍ക്ക് പ്രതിപക്ഷ നേതൃപദവി നല്‍കുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന സൂചനകള്‍. ഒരാള്‍ക്ക് ഒരു പദവി എന്ന നയത്തിന്‍റെ അടിസ്ഥാനത്തില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുമ്പ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ രാജിവെച്ചിരുന്നു.

മല്ലികാര്‍ജുന്‍ ഖാര്‍ഗെ തന്നെ പ്രതിപക്ഷ നേതാവിന്‍റെ സ്ഥാനത്ത് തുടരുകയാണെങ്കില്‍ അത് പാര്‍‌ട്ടി നയത്തിന് വിരുദ്ധമാകും. നേരത്തെ രാജസ്ഥാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനവും മുഖ്യമന്ത്രി സ്ഥാനവും ഒരേ സമയം വഹിക്കാന്‍ അശോക് ഗെഹ്ലോട്ട് താത്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും പാര്‍ട്ടി സമ്മതിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ഖാര്‍ഗെ വീണ്ടും പ്രതിപക്ഷ സ്ഥാനത്തേക്ക് വരുന്നത് ചോദ്യം ചെയ്യപ്പെട്ടേക്കാം. ലോക്സഭയിലെ കോണ്‍ഗ്രസ് നേതൃസ്ഥാനവും ബംഗാള്‍ അധ്യക്ഷ സ്ഥാനവും വഹിക്കുന്ന അധിര്‍രഞ്ജന്‍ ചൗധരിയുടേയും ജയ്റാം രമേശിന്‍റെയും ഇരട്ട പദവികളുടെ കാര്യത്തിലും ഇതുവരെ തീരുമാനമായിട്ടില്ല.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമ്മയെ ഓടുന്ന തീവണ്ടിക്ക് മുന്നിൽ തള്ളിയിട്ടു കൊന്നു ; മകൻ അറസ്റ്റിൽ

0
ചെന്നൈ : പരിചരിക്കാൻ സമയമില്ലാത്തതിനെത്തുടർന്ന് വൃദ്ധയായ അമ്മയെ മകൻ ഓടുന്ന തീവണ്ടിക്കു...

കരുവാറ്റ കൊലപാതകം : കൗമാരക്കാരായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് ; ജുവനൈൽ ജസ്റ്റിസ്...

0
ആലപ്പുഴ: കരുവാറ്റയിലെ കൗമാരക്കാർ പ്രതികളായ കൊലക്കേസിൽ തുടർ നടപടികൾ ശക്തമാക്കി അന്വേഷണ...

മലയാള സർവകലാശാലയിലെ ജാതി അധിക്ഷേപ പരാതി : ജുഡീഷ്യൽ അന്വേഷണം നടത്തും ; ഡോ....

0
തിരൂർ : മലയാള സർവകലാശാലയിൽ ഗവേഷക വിദ്യാർഥിയായ അനഘ ശശിക്ക് സർവകലാശാലയിൽ...

പാകിസ്ഥാനിൽ കാറിൽ സഞ്ചരിച്ച ടിക്ടോക് താരത്തെ അജ്ഞാതർ തടഞ്ഞു നിർത്തി വെടിവെച്ചുകൊന്നു

0
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ ടിക്ടോക് താരമായ യുവതിയെ അജ്ഞാതർ വെടിവെച്ചുകൊന്നു. 1.3...