ജയ്പൂര്‍: രാജസ്ഥാന്‍ സര്‍ക്കാരിനെതിരെ ഹൈക്കമാന്‍ഡിനെയും വെല്ലുവിളിച്ച് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റിന്റെ പദയാത്ര. ട്വിറ്ററില്‍ അചഞ്ചലമായ ധൈര്യത്തോടെ പുറപ്പെടുകയാണെന്ന് കുറിച്ച ശേഷമാണ് മുന്‍ ഉപമുഖ്യമന്ത്രി യത്ര തുടങ്ങിയത്. സ്വന്തം പാര്‍ട്ടി നയിക്കുന്ന സര്‍ക്കാരിന്റെ അഴിമതിയോടുള്ള നിലപാട് തുറന്ന് കാട്ടുക എന്നത ഉദ്ദേശത്തോടെയാണ് സച്ചിന്‍ പൈലറ്റ് യാത്ര തുടങ്ങിയത്.
വസുന്ധര രാജെ പരാമര്‍ശത്തില്‍ ഗലോട്ടിനെതിരെ നടപടി സ്വീകരിക്കാത്ത ഹൈക്കമാന്‍ഡ് നിലപാടില്‍ പ്രതിഷേധിച്ച് കൂടിയാണ് രണ്ടും കല്‍പിച്ചുള്ള നീക്കം. സച്ചിനെതിരെ ഉടന്‍ നടപടിയുണ്ടാകുമെന്ന സൂചന നേതൃത്വം നല്‍കിയെങ്കിലും രാജസ്ഥാനിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് ഹൈക്കമാന്‍ഡ്. അതിനിടയിലാണ് നാളെ യോഗം ചേരാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചത്. സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി സുഖ് ജിന്ദര്‍ സിംഗ് രണ്‍ധാവയുടെ റിപ്പോര്‍ട്ട് നാളെ ചേരുന്ന യോഗം പരിശോധിക്കും.





























