പത്തനംതിട്ട : ഞങ്ങള്‍ക്ക് ആരുമില്ല സാറേ….ഞങ്ങളെ സഹായിക്കണം…. നിറകണ്ണുകളോടെ വര്‍ഗീസ് വ്യവസായമന്ത്രി പി.രാജീവിന്റെ കൈപിടിച്ച് തന്റെയും ഭാര്യയുടേയും ദുരിതക്കഥ പറഞ്ഞപ്പോള്‍ കേട്ട് നിന്നവരും ഞെട്ടി.
രണ്ട് ആണ്‍മക്കളും ഒരുമകളുമാണ് ഈ ദമ്പതിമാര്‍ക്കുള്ളത്. മക്കളെ നല്ല നിലയില്‍ പഠിപ്പിക്കുകയും വിവാഹം കഴിപ്പിച്ച് അയക്കുകയും ചെയ്ത ഇവരെ നോക്കാന്‍ ഇപ്പോള്‍ ഈ മക്കള്‍ക്ക് കഴിയില്ല. മൂത്തമകന്‍ വിദേശത്തും ഇളയമകന്‍ മിലിട്ടറിയിലുമായിരുന്നു. ഇരുവരും ഇപ്പോള്‍ ജോലി മതിയാക്കി വിശ്രമജീവിതത്തിലാണ്.
മകളെ വിവാഹം ചെയ്ത് അയച്ചശേഷം വള്ളിക്കോട് വില്ലേജിലെ കൈപ്പട്ടൂരില്‍ ആകെയുണ്ടായിരുന്ന വസ്തുവും വീടും രണ്ട് ആണ്‍മക്കളുടേയും പേരില്‍ എഴുതിക്കൊടുത്തു. അതുവരെ അച്ഛനേയും അമ്മയേയും സ്നേഹം കൊണ്ട് പൊതിഞ്ഞിരുന്ന മക്കളുടെ സ്വഭാവം അതോടെ മാറിയെന്ന് വര്‍ഗീസ് വിതുമ്പിക്കൊണ്ട് പറഞ്ഞു. ആ വീട്ടില്‍ താമസിക്കാന്‍ കഴിയില്ലെന്ന് മക്കള്‍ പറഞ്ഞുവെന്നും കോടതി ഇടപെടലിലൂടെയാണ് ഇപ്പോള്‍ അവിടെ താമസിക്കുന്നതെന്നും വര്‍ഗീസ് മന്ത്രിയെ അറിയിച്ചു.
പക്ഷെ, ഇപ്പോള്‍ മകന്റെ പേരിലുള്ള ആ വീട്ടിലെ പൈപ്പ് കണക്ഷന്‍ മകന്‍ വിച്ഛേദിച്ചിരിക്കുകയാണ്. ഇതോടെ കുടിവെള്ളം കിട്ടാതെ ഇവര്‍ ബുദ്ധിമുട്ടിലായിരിക്കുകയാണ്. പശുക്കളെ വളര്‍ത്തി ആഹാരത്തിന് വഴി കണ്ടെത്തുന്ന ഇവര്‍ ഇപ്പോള്‍ വെള്ളം പണം കൊടുത്ത് വാങ്ങേണ്ട അവസ്ഥയിലായിരിക്കുകയാണ്. മറ്റൊരു മാര്‍ഗവുമില്ലാതെയാണ് വര്‍ഗീസ് അദാലത്തിലെത്തി വ്യവസായമന്ത്രി പി.രാജീവിനെ കണ്ട് സംരക്ഷണം വേണമെന്ന ആവശ്യം അറിയിച്ചത്. ഇത്തരം ചെയ്തികള്‍ വെച്ചുപൊറുപ്പിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ മന്ത്രി മക്കള്‍ സംരക്ഷിക്കാത്തത് കണക്കിലെടുത്ത് റവന്യു റിക്കവറി പ്രകാരം വേണ്ട നടപടികള്‍ സ്വീകരിക്കാനും കുടിവെള്ള കണക്ഷന്‍ നല്‍കി വെള്ളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനും ആര്‍ഡിഒയെ ചുമതലപ്പെടുത്തി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































