കോൺഗ്രസ് സേവാദള്ളിൻ്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ സ്മൃതി പദയാത്ര ആഗസ്റ്റ് 15ന് കോന്നിയിൽ

For full experience, Download our mobile application:
Get it on Google Play

കോന്നി: ഇന്ത്യയുടെ 79ാംമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി കോൺഗ്രസ് സേവാദള്ളിൻ്റെ നേതൃത്വത്തിൽ കോന്നിയിൽ ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട് 3 മണിയ്ക്ക് സ്വാതന്ത്ര്യ സ്മൃതി പദയാത്രയും സമ്മേളനവും സംഘടിപ്പിക്കുന്നു. കോൺഗ്രസ് സേവാദൾ കോന്നി അസംബ്ളി കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യം നൽകിയതല്ല, നാം നേടിയെടുത്തതാണ് എന്ന മുദ്യാവാക്യം ഉയർത്തി ആഗസ്റ്റ് 15 വൈകിട്ട് 3 മണിയ്ക്ക് കോന്നി എലിയറയ്ക്കലിൽ നിന്നും പദയാത്ര ആരംഭിക്കും. ഡിസിസി പ്രസിഡൻ്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ ഫ്ലാഗ് ഓഫ് ചെയ്യുന്ന പദയാത്ര കോന്നി ചന്ത മൈതാനിയിൽ അവസാനിക്കും.

സമാപന സമ്മേളനം കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു ഉത്ഘാടനം ചെയ്യും. കെപിസിസി അംഗം മാത്യു കുളത്തിങ്കൽ സ്വാതന്ത്ര്യ ദിന സന്ദേശം നൽകും സേവാദൾ ജില്ലാ പ്രസിഡൻ്റ് ശ്യാം എസ് കോന്നി മുഖ്യത്ഥിതിയാകും. സേവാദൾ അസംബ്ലി പ്രസിഡൻ്റ് ജോയി തോമസ് ജില്ലാ ജനറൽ സെക്രട്ടറി ഷിജു അറപ്പുരയിൽ എന്നിവർ പദയാതയ്ക്ക് നേതൃത്വം നൽകും. സേവാദള്ളിൻ്റേയും കോൺഗ്രസ്സിൻ്റെയും ജില്ലാ – ബ്ലോക്ക് – മണ്ഡലം നേതാക്കൾ പങ്കെടുക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സെലെൻസ്കി സഞ്ചരിച്ച വിമാനം ഡ്രോൺ ആക്രമണത്തിൽ നിന്ന് രക്ഷപെട്ടത് തലനാരിഴയ്‌ക്ക് : നോർവീജിയൻ പ്രധാനമന്ത്രി

0
ഓസ്ലോ: നോർവേയിലെ ഭരണാധികാരിയായിരുന്ന ഹരാൾഡ് അഞ്ചാമൻ രാജാവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നതിനായി...

സ്വത്ത് വീതംവെച്ചതിൽ തർക്കം ; ചവറയിൽ വൃദ്ധമാതാവിനെ ക്രൂരമായി മർദിച്ച് മകൻ

0
ചവറ : വൃദ്ധമാതാവിനെ ക്രൂരമായി മർദ്ദിച്ച് മകൻ. കൊല്ലം ചവറ തോട്ടിന്...

സർക്കാരിന് ആശ്വാസം ; പ്രിയദർശിനി പദ്ധതിക്കെതിരായ സ്വകാര്യ ബസ് ഉടമകളുടെ പരാതി തള്ളി

0
ന്യൂഡൽഹി : കെഎസ്ആർടിസി ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ഒരുക്കുന്ന സംസ്ഥാന സർക്കാരിന്റെ...

കുട്ടികളെ പൂട്ടിയിട്ട് വീടിന് തീകൊളുത്തി മരിക്കാൻ യുവാവിന്റെ ശ്രമം ; വിദഗ്ധമായി തടഞ്ഞ് പോലീസും...

0
കട്ടാങ്ങൽ: രണ്ടു കുട്ടികളെ വീടിനകത്ത് പൂട്ടിയിട്ട് ദേഹത്ത് തീ കൊളുത്തി മരിക്കാനുള്ള...