കുമ്പഴ – പത്തനംതിട്ട റോഡിന്റെ തകർച്ച പരിഹരിക്കണം : കോൺഗ്രസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വാട്ടർ അതോറിറ്റിയുടെ പൈപ്പ് മാറ്റിയിടൽ പ്രവർത്തനങ്ങളും നിരന്തരമായ ഭാരവാഹനങ്ങൾ ഉൾപ്പെടെയുള്ളവയുടെ യാത്രയും സമയബന്ധിതമായ നവീകരണ പ്രവർത്തനങ്ങളുടെ അഭാവവും മൂലം കുമ്പഴ – പത്തനംതിട്ട റോഡ് വൻ തോതിൽ തകർന്ന് യാത്ര ദുസഹമായിരിക്കുയാണെന്നും ഇത് പരിഹരിക്കുവാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും കോൺഗ്രസ് പത്തനംതിട്ട ഈസ്റ്റ് മണ്ഡലം പ്രവർത്തകയോഗം ബന്ധപ്പെട്ട പൊതുമരാമത്ത്, വാട്ടർ അതോറിറ്റി അധികൃതരോട് ആവശ്യപ്പെട്ടു. പൈപ്പ് മാറ്റി സ്ഥാപിക്കൽ, കുമ്പഴ പമ്പ്ഹൗസിലെ ചെളിയും മണലും നീക്കം ചെയ്യൽ എന്നീ പ്രവൃത്തികൾ മൂലം തടസപ്പെട്ട ശുദ്ധജല വിതരണം പൂർണ്ണ തോതിൽ പുന:രാരംഭിക്കാത്തതുമൂലം കുമ്പഴ. മേഖലയിലെ പല വാർഡുകളിലും ജലക്ഷാമം രൂക്ഷമാണെന്നും ഇത് പരിഹരിക്കുന്നതിനും നടപടി വേണമെന്ന് പ്രവർത്തക യോഗം ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെട്ടു.

ഡി.സി.സി സംഘനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് നാസർ തോണ്ടമണ്ണിൽ അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പ്രസിഡന്റ് റോജി പോൾ ഡാനിയേൽ, ബ്ലോക്ക്, മണ്ഡലം ഭാരവാഹികളായ പി.കെ ഇക്ബാൽ, സജി അലക്സാണ്ടർ, അൻസർ മുഹമ്മദ്, വി.റ്റി രാജു, കെ.ആർ അരവിന്ദാക്ഷൻ നായർ, അബികാ വേണു, നെജിം രാജൻ, സുബാൻ അബ്ദുൾ ലത്തീഫ്, റെജി മൂലമുറിയിൽ , ഹനീഫ താന്നിമൂട്ടിൽ, സുസ്മിത പാറപ്പാട്ട്, ജോർജ്ജ് സഖറിയ, അജ്മൽ കരിം, ജെയ്സൺ, അജികുമാർ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി നിയന്ത്രണം ഇന്നും തുടർന്നേക്കും ; കൊടും ചൂടും വൈദ്യുതി കിട്ടാത്തതും കെഎസ്ഇബിക്ക് തിരിച്ചടി

0
തിരുവനന്തപുരം: സംസ്ഥാനത്ത് മിക്കയിടത്തും ഇന്നലെ രാത്രിയിൽ അര മണിക്കൂര്‍ മുതൽ ഒരു മണിക്കൂര്‍...

മോർഫിങ് കേസ് : ചിത്രങ്ങൾ പ്രചരിപ്പിക്കാൻ ‘പ്രീമിയം’ ഗ്രൂപ്പ് ; പ്രതികൾക്കെതിരെ പോക്സോ കേസ്...

0
കൊച്ചി : തൃക്കാക്കര മോർഫിങ് കേസുമായി ബന്ധപ്പെട്ട് പുതിയ കണ്ടെത്തലുകളുമായി പോലീസ്....

കാനഡയും മെക്സിക്കോയും ഗ്രീൻലൻഡും ചേർന്ന അമേരിക്ക ; യുഎസിന്റെ പുതിയ ഭൂപടം പങ്കുവെച്ച് ട്രംപ്

0
വാഷിങ്ടൺ : കാനഡയും മെക്സിക്കോയും ഗ്രീൻലൻഡും ക്യൂബയും ഉൾപ്പെടെ വടക്കേ അമേരിക്കൻ...

മാസപ്പടി കേസ് : നിർണായക നീക്കവുമായി ഇഡി ; പിണറായി വിജയനെതിരെ എഫ്ഐആർ രജിസ്റ്റർ...

0
തിരുവനന്തപുരം: മാസപ്പടി കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. പ്രതിപക്ഷ നേതാവ്...