കോണ്‍ഗ്രസില്‍ സമ്പൂര്‍ണ പൊളിച്ചെഴുത്ത് വേണം ; സോണിയയ്ക്ക് നേതാക്കളുടെ കത്ത്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : കോൺഗ്രസിൽ സമ്പൂർണ മാറ്റം ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് പ്രമുഖ നേതാക്കളുടെ കത്ത്. അഞ്ചു മുൻ മുഖ്യമന്ത്രിമാരും മുൻ കേന്ദ്രമന്ത്രിമാരും ഉൾപ്പെടെ 23 പേരാണ് കത്തിൽ ഒപ്പിട്ടിരിക്കുന്നത്. കോൺഗ്രസിനുള്ളിൽ മുകൾത്തട്ടു മുതൽ താഴേത്തട്ടു വരെ സമ്പൂർണ പൊളിച്ചെഴുത്ത് വേണമെന്നാണ് ആവശ്യം. നാളെ പ്രവർത്തക സമിതി ചേരാനിരിക്കെയാണ് നേതാക്കൾ സോണിയയ്ക്ക് കത്ത് നൽകിയിരിക്കുന്നത്. ഗുലാം നബി ആസാദ്, കബിൽ സിബൽ, മനീഷ് തിവാരി, പി.ജെ. കുര്യൻ, ശശി തരൂർ എന്നിവരും കത്തിൽ ഒപ്പിട്ടവരിൽ ഉൾപ്പെടുന്നു.

കത്തിൽ ആറ് ആവശ്യങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. തിരിച്ചുവരവിന് വഴിയൊരുക്കാന്‍ കൃത്യമായ നേതൃത്വം വേണമെന്നു കത്തിൽ വിശദീകരിക്കുന്നു. എഐസിസിയിലും പിസിസികളിലും മുഴുവന്‍ സമയ അധ്യക്ഷന്‍ വേണം. പാര്‍ട്ടി വിട്ടവരെ തിരിച്ചെത്തിക്കണം. പാര്‍ലമെന്ററി ബോർഡ് രൂപീകരിക്കണം. സംഘടനാ തെരഞ്ഞെടുപ്പ് സുതാര്യമാകണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. പാർട്ടിക്കുള്ള പിന്തുണ ഇല്ലാതാകുന്നതും യുവാക്കളുടെ ആത്മവിശ്വസം നഷ്ടപ്പെടുന്നതും ഗൗരവമായി കാണണമെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. പൂർണസമയ സജീവ നേതൃത്വം ആവശ്യപ്പെടുന്ന നേതാക്കൾ ബ്ലോക്ക് തലം മുതൽ എഐസിസി തലം വരെ ഭരണഘടാപരമായ തെരഞ്ഞെടുപ്പ് അത്യാവശ്യമാണെന്ന് പറയുന്നു.

പാർട്ടിയിലുടനീളം വിപുലമായ പരിഷ്കാരങ്ങൾ, അധികാരം വികേന്ദ്രീകരണം, സംസ്ഥാന ഘടകങ്ങളുടെ ശാക്തീകരണം എന്നിവയും കത്തിലെ ആവശ്യങ്ങളിൽ ഉൾപ്പെടുന്നു. കോൺഗ്രസിന്റെ പുനരുജ്ജീവനം ജനാധിപത്യത്തിന്റെ ആരോഗ്യത്തിന് ദേശീയ അനിവാര്യത ആണെന്നു വാദിക്കുന്ന കത്ത്, സ്വാതന്ത്ര്യലബ്ധിക്കുശേഷം രാജ്യം കടുത്ത രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക വെല്ലുവിളികളെ അഭിമുഖീകരിക്കുമ്പോൾ പാർട്ടിയുടെ വീഴ്ച എങ്ങനെയെന്ന് അടിവരയിടുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...