ഗുജറാത്ത് തിരഞ്ഞെടുപ്പ് ; പ്രധാനമന്ത്രിക്കും അമിത് ഷായ്ക്കുമെതിരെ പരാതി നല്‍കാന്‍ കോണ്‍ഗ്രസ്

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കു മെതിരെ ഗുജറാത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയേക്കുമെന്ന് സൂചന. രണ്ടാം ഘട്ട വോട്ടെടുപ്പിന് പിന്നാലെ ഇരുവരും പദയാത്ര നടത്തിയതിനെ ചോദ്യം ചെയ്താണ് പരാതി നല്‍കാനൊരുങ്ങുന്നത്. ആഭ്യന്തരമന്ത്രി അമിത് ഷാ ഗുജറാത്ത് എംപിക്കൊപ്പം പ്രചാരണം നടത്തുകയും സംസാരിക്കുകയും ചെയ്തിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും അഹമ്മദാബാദിലെ വിവിധ പോളിംഗ് ബൂത്തുകളില്‍ വോട്ട് രേഖപ്പെടുത്തി.ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താനായി അഹമ്മദാബാദിലെ റാണിപ്പിലെ നിഷാന്‍ പബ്ലിക് സ്‌കൂളിലേക്കുള്ള യാത്രാമധ്യേ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിവാദ്യം ചെയ്തിരുന്നു.

തിരഞ്ഞെടുപ്പ് സമാധാനപരമായി നടത്തിയതിന് തിരഞ്ഞെടുപ്പ് കമ്മീഷനെ പ്രധാനമന്ത്രി അഭിനന്ദിച്ചു’ഗുജറാത്ത്, ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളിലെ ജനാധിപത്യത്തിന്റെ ഉത്സവം ജനങ്ങള്‍ അതിഗംഭീരമായി ആഘോഷിച്ചു. രാജ്യത്തെ ജനങ്ങളോട് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. തിരഞ്ഞെടുപ്പ് സമാധാനപരമായി നടത്തിയതിന് തിരഞ്ഞെടുപ്പ് കമ്മീഷനേയും ഞാന്‍ അഭിനന്ദിക്കുന്നു’ പ്രധാനമന്ത്രി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവാസികൾക്കുള്ള പ്രത്യേക വിസ ഇളവ് കുവൈത്ത് പിൻവലിച്ചു

0
കുവൈത്ത് സിറ്റി: മേഖലയിലെ സംഘർഷ സാഹചര്യത്തിൽ പ്രവാസികൾക്ക് അനുവദിച്ചിരുന്ന പ്രത്യേക വിസ...

ജന്തര്‍മന്തറില്‍ നടന്ന വിദ്യാര്‍ഥി പ്രതിഷേധത്തിന്റെ കാരണം അഴിമതി മാത്രമല്ല ; ഭരണ വീഴ്ചകളും കാരണമായെന്ന്...

0
വിശാഖപട്ടണം: ജന്തര്‍മന്തറില്‍ നടന്ന വിദ്യാര്‍ഥി പ്രതിഷേധത്തിന്റെ കാരണം അഴിമതി മാത്രമല്ലെന്നും രാജ്യത്തെ...

മംഗളൂരുവിനെ മൈസൂരു ഡിവിഷനിലേക്ക് മാറ്റിയതിൽ വിയോജിപ്പ് ; റെയിൽവേ മന്ത്രിക്ക് കത്തയച്ച് രാജ്മോഹൻ ഉണ്ണിത്താൻ

0
കാസർഗോഡ് : ഉള്ളാൾമുതൽ മംഗളൂരുവരെയുള്ള സ്റ്റേഷനുകൾ പാലക്കാട് ഡിവിഷനുകീഴിൽനിന്ന് മൈസൂരു ഡിവിഷനിലേക്ക്...

രാഹുല്‍ ഗാന്ധിയുടെ കുത്തിയിരിപ്പ് സമരത്തിന് മുന്നില്‍ മുട്ടുമടക്കി ; പെല്ലറ്റ് ആക്രമണത്തില്‍ ഡല്‍ഹി പോലീസ്...

0
ന്യൂഡല്‍ഹി: സിജെപി പ്രതിഷേധത്തിനിടയിലെ പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥിയുടെ പരാതിയില്‍ ഡല്‍ഹി...