കോണ്‍ഗ്രസ് ജൂൺ അഞ്ചിന് എ.ഐ ക്യാമറകൾ മറച്ച് സമരം നടത്തും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : എ.ഐ ക്യാമറകള്‍ക്കെതിരെ സമരവുമായി കോണ്‍ഗ്രസ്. ജൂൺ അഞ്ചിന് വെെകീട്ട് അഞ്ചിന് സംസ്ഥാന വ്യാപകമായി എ.ഐ ക്യാമറകൾ മറച്ച് സമരം നടത്തുമെന്ന് കെ പി സി സി പ്രസിഡന്റ് കെ.സുധാരന്‍ പറഞ്ഞു. പ്രഗത്ഭരായ അഭിഭാഷകരുടെ സഹായത്തോടെ നിയമ പോരാട്ടം നടത്തുമെന്നും കെ സുധാകരൻ വ്യക്തമാക്കി.

ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴയീടാക്കാന്‍ സേഫ് കേരള പദ്ധതിയില്‍ സ്ഥാപിച്ച എ.ഐ. ക്യാമറയുടെ വിലയെത്രയെന്ന വിവരാവകാശ നിയമം വഴിയുള്ള ചോദ്യത്തിന് അത് വെളിപ്പെടുത്താനാവില്ലെന്ന കെല്‍ട്രോണിന്റെ മറുപടി അഴിമതി മൂടിവെക്കാനാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കെല്‍ട്രോണ്‍ എന്ന പൊതുമേഖലാ സ്ഥാപനത്തിന് യോജിക്കാത്ത മറുപടിയാണിത്. അവര്‍ അസംബന്ധമായ മറുപടിയാണ് നല്‍കിയത്. കെല്‍ട്രോണിന്റെ വിശ്വാസ്വത തന്നെ പൂര്‍ണ്ണമായും നഷ്ടപ്പെടുത്തുന്നതാണ് മറുപടിയെന്നും അദ്ദേഹം ആരോപിച്ചു.

സംസ്ഥാനത്ത് മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ സ്ഥാപിച്ച എ.ഐ ക്യാമറകളുടെ പ്രവർത്തനം വിലയിരുത്താൻ അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണർ അധ്യക്ഷനായ പുതിയ വിദഗ്ധ സമിതി രൂപീകരിച്ചു. ഗതാഗത വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഇന്ന് ചേർന്ന സാങ്കേതിക സമിതി യോഗത്തിലാണ് തീരുമാനം. ജൂൺ 5 മുതൽ തന്നെ പിഴ ഈടാക്കി തുടങ്ങാനാണ് തീരുമാനം.

കേന്ദ്ര വാഹന നിയമം അനുസരിച്ച് എ.ഐ ക്യാമറകൾ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ റോഡ് സുരക്ഷയ്ക്കായി സ്ഥാപിക്കുമ്പോൾ സെക്ഷൻ 167 A പ്രകാരം അവ കൃത്യമായും സു​ഗമമായും പ്രവർത്തിക്കുന്നുവെന്ന് ഉറപ്പ് വരുത്തി പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകേണ്ടത് ഈ സമിതിയാണ്. ആവശ്യമായ സാങ്കേതിക വിദഗ്ധരെയും സ്ഥാപനങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ട് മെയ് 30 നകം അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സമിതി പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകാൻ യോ​ഗം ആവശ്യപ്പെട്ടു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഭൂകമ്പം വരും മുൻപേ ഫോണിലെത്തും അലർട്ട്; ഗൂഗിളിന്റെ ഭൂകമ്പ മുന്നറിയിപ്പ് സംവിധാനം ഇന്ത്യയിലുമുണ്ടോ? അറിയേണ്ടതെല്ലാം

0
ന്യൂഡൽഹി: വെനസ്വേലയിൽ അടുത്തിടെയുണ്ടായ ശക്തമായ ഭൂചലനത്തിനിടെ ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിക്കാൻ...

​’ഇരുണ്ട കാലം’ ക്യാമ്പെയ്‌ന് നേതൃത്വം നൽകിയ പിആർഡി ഉദ്യോഗസ്ഥന് നടപടിക്ക് പകരം പ്രധാന പദവി...

0
തിരുവനന്തപുരം: പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥനായ പ്രതീഷ് മണിയെ ചലച്ചിത്ര അക്കാദമിയില്‍...

ഗവർണ്ണറുടെ നടപടി ഏകപക്ഷീയം; കാർഷിക സർവകലാശാല വിസി നിയമനത്തിനെതിരെ റോജി എം. ജോൺ രംഗത്ത്

0
കൊച്ചി: കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി...

ടോൾ നൽകാതെ പോയ വണ്ടി തടഞ്ഞു; കോഴിക്കോട് ടോൾ പ്ലാസ ജീവനക്കാരനെ വണ്ടിച്ചിടിച്ച് അപായപ്പെടുത്താൻ...

0
കോഴിക്കോട്: ഒളവണ്ണ ടോള്‍ പ്ലാസയില്‍ ജീവനക്കാരനെ അപായപ്പെടുത്താന്‍ ശ്രമം. ടോള്‍ ബാര്‍...