പലസ്തീൻ ഐക്യദാർഢ്യ റാലിയുമായി കോൺ​ഗ്രസ് ; കോഴിക്കോട് കടപ്പുറത്ത് വമ്പിച്ച റാലി സംഘടിപ്പിക്കുമെന്ന് കെ.സുധാകരൻ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പലസ്തീൻ ഐക്യദാർഢ്യ റാലിയുമായി കോൺ​ഗ്രസ്. പാലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെപിസിസിയുടെ നേതൃത്വത്തിൽ കോഴിക്കോട് കടപ്പുറത്ത് വമ്പിച്ച റാലി സംഘടിപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ അറിയിച്ചു. ഈ മാസം 23 ന് വൈകുന്നേരം 4.30ന് ആണ് പലസ്തീൻ ഐക്യദാർഢ്യറാലി സംഘടിപ്പിക്കുന്നത്. വൻ ജനാവലിയെ അണിനിരത്തി പാലസ്തീൻ ഐക്യദാർഢ്യറാലി ചരിത്ര സംഭവമായി മാറ്റുമെന്ന് കെ സുധാകരൻ പ്രസ്താവനയിൽ പറഞ്ഞു. കേരളത്തിൽ രാഷ്ട്രീയ നേട്ടത്തിനും തെരഞ്ഞെടുപ്പ് ലാഭത്തിനുമായി പലസ്തീൻ ജനതയുടെ ദുർവിധിയെ ദുരുപയോഗം ചെയ്യുന്ന സിപിഐഎമ്മിന്റെ കപടത തുറന്നുകാട്ടുന്ന വേദി കൂടിയാകും കോൺഗ്രസ് സംഘടിപ്പിക്കുന്ന പാലസ്തീൻ ഐക്യദാർഢ്യ റാലിയെന്നും സുധാകരൻ വ്യക്തമാക്കി.

നിരപരാധികളായ പാലസ്തീൻകാരെയാണ് അവരുടെ മണ്ണിൽ ഇസ്രയേൽ അധിനിവേശ ശക്തി കൂട്ടക്കുരുതി നടത്തുന്നത്. പിറന്ന മണ്ണിൽ ജീവിക്കാനുള്ള പാലസ്തീൻ ജനതയുടെ അവകാശം ഹനിക്കുന്ന ഒരു നടപടിയെയും പിന്തുണയ്ക്കാൻ കോൺഗ്രസിനാവില്ല. ജവഹർലാൽ നെഹ്‌റു മുതൽ മൻമോഹൻ സിങ് വരെയുള്ള കോൺഗ്രസ് സർക്കാരുകൾ രാജ്യം ഭരിച്ചപ്പോൾ അന്തസ്സോടെയും സമാധനത്തോടെയും ആദരവോടെയും ജീവിക്കാനുള്ള പാലസ്തീൻ ജനതയുടെ ഉജ്വലമായ പോരാട്ടത്തിന് പിന്തുണ നൽകിയ പാരമ്പര്യമാണുള്ളത്. ഇതുതന്നെയാണ് കോൺഗ്രസ് എക്കാലവും ഉയർത്തി പിടിക്കുന്ന നിലപാടെന്ന് സുധാകരൻ പറഞ്ഞു. ഇന്ത്യാ മഹാരാജ്യം ഇന്നുവരെ സ്വീകരിച്ചുപോന്നിരുന്ന മതേതര ജനാധിപത്യ മൂല്യങ്ങളെ തകിടം മറിച്ച് ഒരു പക്ഷം ചേർന്നുള്ള മോദി ഭരണകൂടത്തിന്റെ നിലപാടും നയവും സമീപനവും ലജ്ജാകരമാണെന്ന് സുധാകരൻ വിമർശിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഞെട്ടിച്ച് ക്രോസ് വോട്ടിങ്; ജാർഖണ്ഡ് രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് അട്ടിമറി വിജയം

0
ന്യൂഡല്‍ഹി: ജാര്‍ഖണ്ഡ് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ അട്ടിമറി. ക്രോസ് വോട്ടിങ്ങിലൂടെ ബിജെപി സ്ഥാനാര്‍ത്ഥി...

സെന്‍സസ് : പത്തനംതിട്ട ജില്ലയില്‍ ഇതുവരെ സ്വയം വിവരം നല്‍കിയത് 4123 പേര്‍

0
പത്തനംതിട്ട : സെന്‍സസുമായി ബന്ധപ്പെട്ട് സ്വയം വിവരം നല്‍കല്‍ ജില്ലയില്‍ പുരോഗമിക്കുന്നു....

തമിഴ്നാട്ടില്‍ നിന്നുള്ള വന്‍ കവര്‍ച്ചാ സംഘം ഏനാത്ത് പോലീസിന്റെ പിടിയില്‍

0
ഏനാത്ത്: തമിഴ്നാട്ടില്‍ നിന്നുള്ള വന്‍ കവര്‍ച്ചാ സംഘത്തെ അടൂര്‍ ഏനാത്ത് പോലീസ്...

വായനദിന – മാസാഘോഷം ജില്ലാതല ഉദ്ഘാടനം ജൂണ്‍ 19 ന്

0
പത്തനംതിട്ട : പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ്,...