മാടായി കോളജിലെ ബന്ധുനിയമന വിവാദത്തെച്ചൊല്ലി കണ്ണൂർ പഴയങ്ങാടിയിൽ ഏറ്റുമുട്ടി കോൺഗ്രസ്‌ പ്രവർത്തകർ

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: മാടായി കോളജിലെ ബന്ധുനിയമന വിവാദത്തെച്ചൊല്ലി കണ്ണൂർ പഴയങ്ങാടിയിൽ ഏറ്റുമുട്ടി കോൺഗ്രസ്‌ പ്രവർത്തകർ. എം.കെ രാഘവൻ എംപി അനുകൂലികളും എതിർക്കുന്നവരും തമ്മിലാണ് ഏറ്റുമുട്ടിയത്. രാഘവൻ അനുകൂലികളുടെ പ്രകടനം ഒരു വിഭാഗം തടഞ്ഞതോടെയാണ് സംഘർഷമുണ്ടായത്. എംപിക്കെതിരെ പ്രതിഷേധിച്ചതിന് നടപടി നേരിട്ട കോൺഗ്രസ്‌ നേതാക്കളുടെ നേതൃത്വത്തിലാണ് പ്രകടനം തടഞ്ഞത്. നേരത്തെ ബന്ധു നിയമന വിവാദത്തെച്ചൊല്ലി പയ്യന്നൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റിന് നേരെ കയ്യേറ്റ ശ്രമം നടന്നിരുന്നു. പയ്യന്നൂരിൽ സംഘടിപ്പിച്ച കെ.പി.കുഞ്ഞിക്കണ്ണൻ അനുസ്മരണ പരിപാടിക്ക് എത്തിയപ്പോഴായിരുന്നു കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.ജയരാജനെതിരെ കയ്യേറ്റ ശ്രമം നടന്നത്. മാടായി കോളജ് നിയമനവിവാദത്തിൽ കണ്ണൂർ കോൺഗ്രസിൽ വലിയ പൊട്ടിത്തെറിയാണ് ഉണ്ടാകുന്നത്. എം കെ രാഘവൻ എം പിയുടെ നിലപാടിൽ പ്രതിഷേധിച്ച് ജില്ലയിലെ യൂത്ത് കോൺഗ്രസ് ഭാരവാഹികൾ കൂട്ടരാജിക്ക് ഒരുങ്ങുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം.

കണ്ണൂർ മാടായി കോളേജിലെ നിയമനത്തിൽ അഴിമതിയുണ്ടെന്ന് ആരോപിച്ചാണ് കോൺഗ്രസ് ചേരിതിരിഞ്ഞ് സംഘർഷം തുടങ്ങിയത്. എംകെ രാഘവൻ ചെയർമാനായ സഹകരണ സോസൈറ്റിക്ക് കീഴിലുള്ളതാണ് കോളേജ്. രാഘവന്റെ ബന്ധുവായ സിപിഎം പ്രവർത്തകന് നിയമനം നൽകാനുള്ള നീക്കത്തിലാണ് കോൺ​ഗ്രസ് പ്രവർത്തകർ എതിർപ്പുമായി രം​ഗത്തെത്തിയത്. തുടർന്ന് കോളേജ് കവാടത്തിൽ പ്രാദേശിക കോൺഗ്രസ്‌ നേതാക്കൾ എംപിയെ തടയുകയായിരുന്നു. രാഷ്ട്രീയം നോക്കി നിയമനം നടത്താനാവില്ലെന്നായിരുന്നു എംകെ രാഘവൻ എംപിയുടെ പ്രതികരണം. താൻ സ്വജനപക്ഷപാതം കാണിച്ചിട്ടില്ലെന്നും സുപ്രീം കോടതി നിബന്ധനകൾക്ക് വിധേയമായാണ് നിയമനം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....