കൊല്ലം: പുത്തൂരില്‍ പോലീസ് സ്റ്റേഷന് മുന്നില്‍ ഉപരോധത്തിനെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ലാത്തിവീശി. മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുള്‍പ്പടെ ഏഴ് പേര്‍ക്ക് പരിക്ക്. പവിത്രേശ്വരം ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ വായ്പയുമായി ബന്ധപ്പെട്ട് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ആശയെ തടഞ്ഞുവെയ്ക്കുകയുണ്ടായി. ഈ സമയത്തെത്തിയ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.രാധാകൃഷ്ണന്‍ സി.ഡി.എസ് ചെയര്‍പേഴ്സണെ അവിടെ നിന്നും മോചിപ്പിച്ചു. പഞ്ചായത്ത് മെമ്പര്‍ രാധാമണിയുടെ നേതൃത്വത്തില്‍ ഇതിന് തടയിടാന്‍ ശ്രമിച്ചെങ്കിലും വൈസ് പ്രസിഡന്റ് ബലപ്രയോഗം നടത്തിയെന്നാണ് പരാതി.
രാധാമണിയെ വൈസ് പ്രസിഡന്റ് മര്‍ദ്ദിച്ചതായി ചൂണ്ടിക്കാട്ടി പുത്തൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയെങ്കിലും പോലീസ് അലംഭാവം കാട്ടുകയായിരുന്നു. കിഡ്നി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായിട്ടുള്ള രാധാമണിയെ ഏറെനേരം പോലീസ് സ്റ്റേഷനില്‍ ഇരുത്തിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി. കൊട്ടാരക്കര ഡിവൈ.എസ്.പി നാസറുദ്ദീന്റെ നേതൃത്വത്തില്‍ ഇവരെ തടഞ്ഞെങ്കിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി ഉറച്ചുനിന്നു. തുടര്‍ന്നാണ് പോലീസ് ലാത്തിവീശിയത്. നേതാക്കളടക്കമുള്ളവരെ ലാത്തികൊണ്ട് അടിച്ചുപൊട്ടിച്ചു.
പഞ്ചായത്തിന്റെ മുന്‍ പ്രസിഡന്റ് തോമസ് വര്‍ഗ്ഗീസ് അടക്കം ഏഴുപേരെ പരിക്കുകളോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊവിഡ് നിയന്ത്രണങ്ങള്‍ തെറ്റിച്ച് സംഘടിച്ചതിനടക്കം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പുത്തൂര്‍ പോലീസ് കേസെടുത്തു. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന കോണ്‍ഗ്രസ് നേതാക്കളെയും പ്രവര്‍ത്തകരെയും കൊടിക്കുന്നില്‍ സുരേഷ് എം.പിയും ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണയും സന്ദര്‍ശിച്ചു.