മധ്യപ്രദേശിലെ രാജ്യസഭസ്ഥാനാര്‍ഥി പത്രിക തള്ളിയതിനെതിരായ കോണ്‍ഗ്രസ് ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: മധ്യപ്രദേശിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മീനാക്ഷി നടരാജന്റെ പത്രിക തള്ളിയ സംഭവത്തില്‍ കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും.ജെ. പ്രശാന്ത് കുമാര്‍ മിശ്ര, എ എസ് ചന്ദുര്‍കര്‍ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിക്കുക. വരണാധികാരിയുടെ നടപടി പുന പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് ഹരജി നല്‍കിയത്. അതേസമയം മീനാക്ഷി നടരാജന്റെ പത്രിക തള്ളിയതോടെ മൂന്ന് രാജ്യസഭാ സീറ്റുകളിലും ബിജെപി വിജയിച്ചതായി കമ്മീഷന്‍ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തു.

അതേസമയം മീനാക്ഷി നടരാജന്റെ നാമനിര്‍ദേശ പത്രിക തള്ളിയതോടെ മധ്യപ്രദേശിലെ മൂന്ന് രാജ്യസഭാ സീറ്റിലും ബിജെപി വിജയിച്ചു. രജനീഷ് അഗര്‍വാള്‍, തരുണ്‍ ചുഗ്, മഹേഷ് കേവാട്ട് എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. മധ്യപ്രദേശില്‍ നിന്ന് മീനാക്ഷി നടരാജനെ രാജ്യസഭയില്‍ എത്തിക്കാനുള്ള എംഎല്‍എമാരുടെ ഭൂരിപക്ഷം കോണ്‍ഗ്രസിന് ഉണ്ടായിരുന്നു. ന്നാല്‍ ജൂണ്‍ ഒമ്പതിന് നടന്ന സൂക്ഷ്മപരിശോധനയില്‍ മീനാക്ഷി നടരാജന്റെ പത്രിക തള്ളുകയായിരുന്നു. ഇതിനെതിരെ അടിയന്തര നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സുപ്രിംകോടതിയെ സമീപിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എല്‍ഡിഎഫ് വിടുന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് സിപിഐ ആണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

0
കോഴിക്കോട്: എല്‍ഡിഎഫ് വിടുന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് സിപിഐ ആണെന്ന് മുസ്‌ലിം...

മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ ഡിസിസി അംഗം ചേന്തി അനിലിനെ പാർട്ടിയിൽ നിന്നും പുറത്താക്കി

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ വഴിയിൽ തടഞ്ഞുനിർത്തി സംഭവത്തിൽ...

ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറിന്റെ വീട്ടില്‍ വിജിലന്‍സിന്റെയും എക്‌സൈസ് കമ്മീഷണറുടെയും നേതൃത്വത്തില്‍ മിന്നല്‍...

0
തിരുവനന്തപുരം: ബാറുടമകളുമായി അനധികൃത ഇടപാടുകള്‍ നടത്തിയെന്ന വിവരത്തെ തുടര്‍ന്ന് ഡെപ്യൂട്ടി എക്‌സൈസ്...

കർണാടകയിലെ അഞ്ച് മെഡിക്കൽ കോളേജ് ഹോസ്റ്റലുകളിൽ പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചു

0
കർണാടക: കർണാടകയിലെ അഞ്ച് മെഡിക്കൽ കോളേജ് ഹോസ്റ്റലുകളിൽ പഴകിയ ഭക്ഷണ സാധനങ്ങൾ...