പരുവ മഹാദേവക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികവും ദേവീഭാഗവത നവാഹ സത്രവും ഏപ്രിൽ 21 മുതൽ

For full experience, Download our mobile application:
Get it on Google Play

വെച്ചൂച്ചിറ : പരുവ മഹാദേവക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികവും ദേവീഭാഗവത നവാഹ സത്രവും ഏപ്രിൽ 21 മുതൽ 30 വരെ നടക്കും. 21-ന് യജ്ഞം ആരംഭിക്കും. രാവിലെ 10-ന് മലയാലപ്പുഴ ക്ഷേത്രം തന്ത്രി യജ്ഞവേദിയിൽ പ്രതിഷ്ഠിക്കുന്നതിനുള്ള വിഗ്രഹം 20-ന് മലയാലപ്പുഴ ദേവീക്ഷേത്രത്തിൽനിന്നും രഥഘോഷയാത്രയായി എത്തിക്കും. രാവിലെ 10-ന് മലയാലപ്പുഴ ക്ഷേത്രം തന്ത്രി അടിമുറ്റത്ത്മഠം സുരേഷ് ഭട്ടതിരി ഘോഷയാത്ര ഉദ്ഘാടനം ചെയ്യും. സത്ര സമാരംഭസഭയും ഭദ്രദീപ പ്രതിഷ്ഠയും 21-ന് രാവിലെ 9.30-ന് നടക്കും. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പി സത്രവേദിയിൽ ഭദ്രദീപം തെളിയിക്കും. സമാരംഭ സഭയിൽ ക്ഷേത്രഭരണസമിതി പ്രസിഡന്റ് എസ്. സോനു അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി, പ്രമോദ് നാരായൺ എംഎൽഎ എന്നിവർ പങ്കെടുക്കും.

പ്രതിഷ്ഠാ വാർഷികം ഏപ്രിൽ 30-ന് ക്ഷേത്രം തന്ത്രി പുത്തില്ലം നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ നടക്കും. പള്ളിക്കൽ സുനിലാണ് യജ്ഞാചാര്യൻ. യജ്ഞദിവസങ്ങളിൽ രാവിലെ ഏഴിന് സമൂഹലളിതാസഹസ്രനാമജപം, സമൂഹ വിഷ്ണുസഹസ്രനാമജപം, 8.30-ന് ദേവീഭാഗവതപാരായണം, ഒന്നിന് പ്രസാദമൂട്ട്, വൈകിട്ട് 5.30-ന് നവാക്ഷരിഹോമം, ദീപാരാധനയ്ക്കുശേഷം ഭജന, പ്രഭാഷണം, അഞ്ച്, ആറ്, ഏഴ് ഉത്സവദിവസങ്ങളിൽ 10.30-ന് മൃത്യുഞ്ജയഹോമം എന്നിവ ഉണ്ടായിരിക്കും. 21-ന് രാത്രി ഏഴിന് തിരുവാതിര. 22-ന് പകൽ 12.15-ന് നടക്കുന്ന ആയുർവേദ സദസ്സിൽ ജില്ലാ ആയുർവേദ ആശുപത്രിയിലെ സീനിയർ മെഡിക്കൽ ഓഫീസർ ഡോ.എൻ.വിനോദ് ക്ലാസെടുക്കും. 23-ന് പകൽ 12-ന് നടക്കുന്ന ലഹരിവിരുദ്ധസദസ്സിൽ എസ്‌ഐ എ.ആർ. രവീന്ദ്രൻ ക്ലാസെടുക്കും. 24-ന് 12.30-ന് നടക്കുന്ന ഗുരുവന്ദനം പരിപാടി മികച്ച പോളിടെക്‌നിക് കോളേജ് അധ്യാപക അവാർഡ് ജേതാവ് സി.എ.അജിമോൻ ഉദ്ഘാടനം ചെയ്യും. 25-ന് പകൽ 12.15-ന് വിജ്ഞാനസദസ്സ്, രാത്രി എട്ടിന് ഭക്തിഗാനസുധ, 27-ന് പകൽ 12-ന് നടക്കുന്ന ആചാര്യസദസ്സ് ശബരിമല മുൻ മേൽശാന്തി എസ്.ഇ. ശങ്കരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യും.

അഞ്ചിന് സർവ്വൈശ്വര്യപൂജ. 28-ന് പകൽ 12.15-ന് നടക്കുന്ന നിയമബോധന ക്ലാസിൽ അഭിഭാഷകരായ ഗോപിക ഗോപിനാഥ്, ഐശ്വര്യ ആർ. നായർ എന്നിവർ ക്ലാസെടുക്കും. അഞ്ചിന് വിദ്യാഗോപാലമന്ത്രാർച്ചന, യജ്ഞസമാപന ദിവസമായ 29-ന് പകൽ 12.45-ന് അവഭൃഥസ്‌നാന ഘോഷയാത്ര, വൈകിട്ട് അഞ്ചിന് സർവ്വൈശ്വര്യപൂജ, 6.30-ന് മുതിർന്നവരെ ആദരിക്കൽ എന്നിവ നടക്കും. 30-ന് രാവിലെ കലശ-കളഭ പൂജകൾ, കലശാഭിഷേകം തുടങ്ങിയ പ്രതിഷ്ഠാദിന പൂജകൾ നടക്കും. സത്രസമംഗളസഭ ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി ഗുരുരത്‌നം ജ്ഞാനതപസ്വി ഉദ്ഘാടനംചെയ്യും. ക്ഷേത്രം തന്ത്രി പുത്തില്ലം നാരായണൻ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യു.ഡി.എഫ് ഗവൺമെന്റിൽ പ്രതീക്ഷയോടെ ദളിത് സമൂഹം : എ.സുരേഷ് കുമാർ

0
പത്തനംതിട്ട : കഴിഞ്ഞ എൽ.ഡി.എഫ് ഗവൺമെന്റ് വെട്ടിക്കുറച്ച പദ്ധതി വിഹിതവും ഭവന...

ചെകുത്താൻ എന്ന് അറിയപ്പെടുന്ന യൂട്യൂബർ അജു അലക്സിനെ മർദ്ദിച്ചതായി പരാതി

0
കൊച്ചി: ചെകുത്താൻ എന്ന് അറിയപ്പെടുന്ന യൂട്യൂബർ അജു അലക്സിനെ മർദ്ദിച്ചതായി പരാതി....

എൽഡിഎഫ് സർക്കാർ കൊണ്ട് വന്ന പദ്ധതികൾ മിഷൻ സമുദ്രയുടെ ഭാഗമാക്കി മുഖ്യമന്ത്രി ക്രെഡിറ്റ് തട്ടാൻ...

0
കൊച്ചി: എൽഡിഎഫ് സർക്കാർ കൊണ്ട് വന്ന പദ്ധതികൾ മിഷൻ സമുദ്രയുടെ ഭാഗമാക്കി...

ആശുപത്രികളിൽ കമ്മ്യൂണിറ്റി കിച്ചണുകൾ നടപ്പാക്കുമെന്ന ആരോഗ്യ മന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിച്ച് വി കെ സനോജ്

0
ആലപ്പുഴ: ആശുപത്രികളിൽ കമ്മ്യൂണിറ്റി കിച്ചണുകൾ നടപ്പാക്കുമെന്ന ആരോഗ്യ മന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിച്ച്...