കളമശേരി പോളി ഹോസ്റ്റലിലെ കഞ്ചാവ് വേട്ടയില്‍ വിശദീകരണവുമായി എസ്എഫ്‌ഐ

For full experience, Download our mobile application:
Get it on Google Play

കളമശേരി: കളമശേരി പോളി ഹോസ്റ്റലിലെ കഞ്ചാവ് വേട്ടയില്‍ വിശദീകരണവുമായി എസ്എഫ്‌ഐ. കേസില്‍ എസ്എഫ്‌ഐക്ക് പങ്കില്ല, കെ.എസ്.യു നടത്തിയ ഗൂഢാലോചനയാണിത്. കഞ്ചാവ് എത്തിച്ചത് കെ.എസ്.യു നേതാവാണ്. കെ.എസ്.യു പ്രവര്‍ത്തകന്‍ ആദില്‍ ഒളിവിലാണ്. റെയ്ഡിന് പിന്നാലെ കെ.എസ്.യു നേതാക്കള്‍ ഒളിവില്‍ പോയെന്നും എസ്എഫ്‌ഐ ആരോപിച്ചു. അഭിരാജ് നിരപരാധിയാണ്. അഭിരാജ് ഒരു ലഹരിയും ഉപയോഗിക്കില്ല. പോലീസ് മുന്‍വിധിയോടെ സംസാരിച്ചുവെന്നും എസ്എഫ്‌ഐ ആരോപിച്ചു.

കഞ്ചാവ് കേസില്‍ തന്നെ കുടുക്കിയതെന്ന് അഭിരാജ് പറഞ്ഞു. റെയ്ഡ് നടക്കുമ്പോള്‍ കോളജിന് പുറത്തായിരുന്നു. തന്റെ മുറിയില്‍ പരിശോധന നടത്തിയത് അറിയില്ല. ഹോസ്റ്റലിലേക്ക് എത്തിയപ്പോള്‍ പോലീസ് കഞ്ചാവുമായി നില്‍കുകയിരുന്നു. എന്നോട് പറഞ്ഞു നിന്റെ മുറിയില്‍ നിന്നും കണ്ടെത്തി എന്നാണ്. ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കുമെന്നും അഭിരാജ് വ്യക്തമാക്കി. കളമശേരി സര്‍ക്കാര്‍ പോളിടെക്നിക്കിലെ മെന്‍സ് ഹോസ്റ്റലിലാണ് വന്‍ കഞ്ചാവ് വേട്ട നടന്നത്. പോലീസിന്റെ മിന്നല്‍ പരിശോധനയില്‍ 10 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. 3 വിദ്യാര്‍ത്ഥികള്‍ അറസ്റ്റിലായി. കൂട്ടാളികള്‍ ഓടി രക്ഷപെട്ടു.

ഹരിപ്പാട് സ്വദേശി ആദിത്യന്‍, കരുനാഗപള്ളി സ്വദേശി അഭിരാജ് എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. മറ്റൊരു വിദ്യാര്‍ത്ഥിയായ ആകാശിന്റെ മുറിയില്‍ നിന്ന് 1.9 കിലോ കഞ്ചാവ് പിടികൂടി. വിദ്യാര്‍ത്ഥികളില്‍ നിന്ന് രണ്ട് മൊബൈല്‍ ഫോണും തിരിച്ചറിയല്‍ രേഖകളും പിടിച്ചെടുത്തു. ഇന്നലെ രാത്രിയാണ് പോലീസ് മിന്നല്‍ പരിശോധന നടത്തിയത്. ഓടി രക്ഷപെട്ട മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. രാത്രി തുടങ്ങിയ പരിശോധന ഇന്ന് പുലര്‍ച്ചെ നാല് മണി വരെ 7 മണിക്കൂറോളം നീണ്ടു. റെയ്ഡിനായി ഡാന്‍സാഫ് സംഘം എത്തുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ കഞ്ചാവ് അളന്ന് തൂക്കി ചെറിയ പായ്ക്കറ്റുകളിലേക്ക് മാറ്റുകയായിരുന്നുവെന്ന് റെയ്ഡിന് നേതൃത്വം നല്‍കിയ കൊച്ചി നര്‍ക്കോട്ടിക് സെല്‍ എസിപി അബ്ദുല്‍സലാം പ്രതികരിച്ചു. തൂക്കി വില്‍പ്പനക്കുള്ള ത്രാസ് അടക്കം കണ്ടെത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...