മുസ്‍ലിം ലീഗിലെ മണ്ഡലമാറ്റം ; ലക്ഷ്യം ഒന്നുമാത്രം….!

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : സിറ്റിങ് എം.പി.മാർ പരസ്പരം മണ്ഡലം മാറി മത്സരിക്കുന്നുവെന്നതു മാത്രമാണ് ഇക്കുറി മുസ്‌ലിം ലീഗ് സ്ഥാനാർഥി പ്രഖ്യാപനത്തിലെ പുതുമ. ഇ.ടി. മുഹമ്മദ് ബഷീറിനെ മലപ്പുറത്തേക്കും എം.പി. അബ്ദുസ്സമദ് സമദാനിയെ പൊന്നാനിയിലേക്കും മാറ്റുന്നതിനുപിന്നിൽ കാരണങ്ങൾ പലതുണ്ട്. ലക്ഷ്യം ഒന്നുമാത്രം; കൂടുതൽ തിളക്കമുള്ള വിജയം. പൊന്നാനിയിലെ ഹാട്രിക് വിജയത്തിനുശേഷമാണ് ഇ.ടി. മലപ്പുറത്ത് കന്നിയങ്കത്തിന് ഇറങ്ങുന്നത്. പി.കെ. കുഞ്ഞാലിക്കുട്ടി രാജിവെച്ചതിനെത്തുടർന്ന് 2021-ലെ ഉപതിരഞ്ഞെടുപ്പിലൂടെയാണ് സമദാനി മലപ്പുറം എം.പി.യായത്. സമദാനിക്ക് പൊന്നാനിയിലും ഇത് ആദ്യ മത്സരം.

ഇരുവരും ജന്മദേശം ഉൾപ്പെടുന്ന സ്വന്തം മണ്ഡലത്തിൽനിന്നാണ് ഇക്കുറി മത്സരിക്കുന്നത്. സീറ്റുമാറ്റത്തിന് കാരണമായി ലീഗ് നേതൃത്വം തുറന്നുപറയുന്നത് അതൊന്നുമാത്രം. ഇ.ടി. കൊണ്ടോട്ടി നിയമസഭാമണ്ഡലത്തിലെ വാഴക്കാട് മപ്രം സ്വദേശിയാണ്. സമദാനി കോട്ടയ്ക്കൽ സ്വദേശിയും. ഇരുവരും മണ്ഡലത്തിൽ തിളങ്ങട്ടെയെന്ന് പാർട്ടി.മലപ്പുറത്ത് ഇ.ടി.യാണെങ്കിൽ കൂടുതൽ ഭൂരിപക്ഷം നേടാനാകുമെന്നാണ് പാർട്ടി വിലയിരുത്തൽ. സമുദായ സമവാക്യങ്ങളാണു കാരണം. പൊന്നാനിയിൽ കൂടുതൽ പൊതുവോട്ടുകൾ നേടാൻ സമദാനിക്കും കഴിയുമെന്ന് കണക്കുകൂട്ടുന്നു.

 

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...