പുളിക്കീഴ് പോലീസ് സ്‌റ്റേഷൻ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പുളിക്കീഴ് പോലീസ് സ്‌റ്റേഷന്റെ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. യോഗത്തില്‍ അധ്യക്ഷത വഹിച്ച അഡ്വ. മാത്യു ടി തോമസ് എംഎല്‍എ ശിലാഫലകം അനാച്ഛാദനം ചെയ്തു. പുളിക്കീഴ് പോലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടം ആലുംതുരുത്തി മുത്താരമ്മന്‍ കോവിലിനു എതിര്‍വശത്ത് സര്‍ക്കാര്‍ അനുവദിച്ച വസ്തുവിലാണ് നിര്‍മ്മിക്കുന്നത്.

ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത്, എഡിജിപി (ക്രമസമാധാനം) വിജയ് എസ് സാഖറേ, ഐജിപി (സൗത്ത് സോണ്‍)പി. പ്രകാശ്,  ഡിഐജി തിരുവനന്തപുരം റേഞ്ച്  ആര്‍. നിശാന്തിനി എന്നിവര്‍ ഓണ്‍ലൈനായി പങ്കെടുത്തു.   തിരുവല്ല ഡിവൈഎസ്പി ടി. രാജപ്പന്‍ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ, കടപ്ര പഞ്ചായത്ത് പ്രസിഡന്റ് നിഷാ അശോകന്‍, വാര്‍ഡ് അംഗം ഷാജി മാത്യു,

വിവിധ രാഷ്ട്രീയ സംഘടനാ നേതാക്കളായ അഡ്വ. സനല്‍ കുമാര്‍, പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍, അഡ്വ. ഫ്രാന്‍സിസ് വി ആന്റണി, വിജയകുമാര്‍ മണിപ്പുഴ, അഡ്വ. രതീഷ്, അലക്‌സ് മണപ്പുറം, സജി അലക്‌സ്, അഡ്വ. എം.ബി. നൈനാന്‍, രാജു പുളിമ്പള്ളില്‍, പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ബി.എസ്. ശ്രീജിത്ത്, പോലീസ് അസോസിയേഷന്‍ സംസ്ഥാന നിര്‍വാഹക സമിതി അംഗം ടി.എന്‍. അനീഷ്, പുളിക്കീഴ് എസ്എച്ച്ഒ ഇ.ഡി. ബിജു എന്നിവര്‍ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റബ്ബർവില 300രൂപയാക്കും, ഭൂനിയമങ്ങളിൽ ഭേദഗതിവരുത്തും ; മുഖ്യമന്ത്രി വി ഡി സതീശൻ

0
കൊച്ചി : ഭൂനിയമങ്ങളിൽ ഭേദഗതി വരുത്തി രണ്ടാം ഭൂപരിഷ്കരണത്തിന് സർക്കാർ തുടക്കമിടുമെന്ന്...

പുലിക്കളി സംഘങ്ങൾക്ക് ധനസഹായം ; മുൻ ടൂറിസം സെക്രട്ടറിക്കെതിരെ സുരേഷ് ഗോപി

0
തൃശൂർ: പുലിക്കളി സംഘങ്ങൾക്ക് ധനസഹായം നൽകുന്നതുമായി ബന്ധപ്പെട്ട് മുൻ ടൂറിസം സെക്രട്ടറിക്കെതിരെ രൂക്ഷ...

‘അയ്യപ്പഭക്തരെ ‘സ്വാമി’ എന്നുതന്നെ വിളിക്കണം’ ; പോലീസിന് നിർദേശവുമായി ദേവസ്വം ബോർഡ്

0
തിരുവനന്തപുരം : ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട്...

മാസപ്പടി കേസ് : വീണ്ടും പരിശോധനയുമായി ഇഡി ; കോഴിക്കോട് അടക്കം എട്ടിടങ്ങളിൽ വ്യാപക...

0
കൊച്ചി: മാസപ്പടി കേസിൽ വീണ്ടും പരിശോധനയുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. കോഴിക്കോട് അടക്കം...