ഇഴഞ്ഞു നീങ്ങുന്ന അബാന്‍ മേല്‍പ്പാലം പണി ; തിരക്കേറിയ നഗരത്തിലെ പണി കരാറുകാരന്‍റെ ഇഷ്ടപ്രകാരം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട  : അബാന്‍ മേല്‍പ്പാലം പണികള്‍ തുടങ്ങിട്ട് മാസങ്ങള്‍. എന്നാല്‍ പണി ഇപ്പോഴും പ്രാരംഭ ഘട്ടത്തില്‍ തന്നെ. ഇങ്ങനെ പോയാല്‍ അബാന്‍ മേല്‍പ്പാലം യാഥാര്‍ഥ്യമാകാന്‍  വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വരും. ഇഴഞ്ഞു നീങ്ങുന്ന പണി കാരണം ബുദ്ധിമുട്ടിലായത് ഇവിടുത്തെ വ്യാപാരികളാണ്. മിക്ക വ്യാപാരികളും വന്‍ തുക വാടകയും സെക്യൂരിറ്റിയും കൊടുത്താണ് കച്ചവടം നടത്തുന്നത്. എന്നാല്‍  മാസങ്ങളായി തുടരുന്ന ഗതാഗത നിയന്ത്രണം മൂലം ജനങ്ങള്‍ ആരും ഈ ഭാഗത്തേക്ക് തിരിഞ്ഞു നോക്കുന്നില്ല. വലിയ സാമ്പത്തിക നഷ്ടമാണ് ഇത് മൂലം വ്യാപാരികള്‍ക്ക് ഉണ്ടാകുന്നത്. അബാന്‍ മേല്‍പ്പാലം പണികള്‍ കാരണം  കുടുംബത്തോടെ പട്ടിണി കിടക്കേണ്ട  അവസ്ഥയിലാണ്  വ്യപാരികള്‍.

രാവിലെ എട്ട് മണി ആകുമ്പോള്‍ തുടങ്ങുന്ന പണി അഞ്ചു മണിയോടെ നിര്‍ത്തും. മഴയാണെങ്കില്‍ പിന്നെ പണി ഉണ്ടാവുകെ ഇല്ലെന്ന ആക്ഷേപവും ശക്തമാണ്. വേണ്ട സമയത്ത് പണി തീര്‍ക്കാനുള്ള നിര്‍ദേശം അധികാരികളുടെ ഭാഗത്ത്‌ നിന്നും ഉണ്ടാകുന്നില്ല. തിരക്കേറിയ നഗരത്തിലെ പണി കരാറുകാരന്‍റെ ഇഷ്ടത്തിന് വിട്ട് കൊടുത്തിരിക്കുകയാണ്. ഇവിടെ ഗതാഗതവും ഭാഗികമാണ്. അബാന്‍ മുതല്‍ മുത്തൂറ്റ് ആശുപത്രി വരെയുള്ള സ്ഥലത്തേക്ക്  പണികള്‍ നീങ്ങുമ്പോള്‍ ആശുപത്രിയിലേക്ക് പോകുന്ന രോഗികള്‍ ഉള്‍പ്പെടെയുള്ളവര്‍  വഴിയില്‍ കുടുങ്ങും. പണി ഇങ്ങനെയാണ് മുന്നോട്ട് പോകുന്നതെങ്കില്‍ കുറഞ്ഞത്‌ രണ്ടുവര്‍ഷം എടുക്കും പാലം പണി തീരുവാന്‍. ഇക്കാലമത്രയും പ്രതിസന്ധിയിലാകുന്നത് ഇവിടുത്തെ വ്യാപാരികളാണ്‌.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മോദി ദിനം മുതല്‍ ഗാന്ധി ജയന്തിവരെ ; 15 ദിവസം സേവനവാരം ആചരിക്കാന്‍ ബിജെപി

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പൊതുസേവന രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ...

പരീക്ഷ നടത്തിപ്പിലെ വീഴ്ചകളുടെ പേരില്‍ വ്യാപക വിമര്‍ശനമേറ്റുവാങ്ങുന്നതിനിടെ വീണ്ടും പുനഃപരീക്ഷയുമായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി

0
ന്യൂഡല്‍ഹി: പരീക്ഷ നടത്തിപ്പിലെ വീഴ്ചകളുടെ പേരില്‍ വ്യാപക വിമര്‍ശനമേറ്റുവാങ്ങുന്നതിനിടെ വീണ്ടും പുനഃപരീക്ഷയുമായി...

സംസ്ഥാനത്ത് സൗജന്യ ഓണക്കിറ്റ് വിതരണം 100% പൂർത്തിയായതായി മന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന് ഭക്ഷ്യമന്ത്രിയുടെ മറുപടി. സംസ്ഥാനത്ത് സൗജന്യ ഓണക്കിറ്റ് വിതരണം...

കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു

0
കണ്ണൂർ: കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു. കോയമ്പത്തൂര്‍ സ്വദേശി അനിരുദ്ധ്...