എങ്ങുമെത്താതെ ഏനാത്ത് ലൈഫ് ഫ്ലാറ്റ് നിര്‍മാണം

For full experience, Download our mobile application:
Get it on Google Play

  ഏനാത്ത് : ഏഴംകുളം പഞ്ചായത്തിലെ ഭൂരഹിതരായ 54 കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനായാണ് ലൈഫ് പദ്ധതിയിൽ ഫ്ലാറ്റ് നിർമാണം തുടങ്ങിയത്. ഇതിനായി ഗ്രാമപ്പഞ്ചായത്തിന്റെ ഏനാത്തുള്ള 92 സെന്റ്‌ വസ്തുവാണ് ഉപയോഗപ്പെടുത്തിയത്. എന്നാൽ 2020 സെപ്റ്റംബർ 24-ന്‌ മുഖ്യമന്ത്രി വീഡിയോ കോൺഫറൻസിലൂടെ നിർമാണോദ്ഘാടനം നടത്തിയ ഫ്ലാറ്റ് കെട്ടിടങ്ങളുടെ പണി മൂന്നരവർഷം കഴിഞ്ഞിട്ടും പൂർത്തിയായിട്ടില്ല. സംസ്ഥാന സർക്കാരിന്റെ ലൈഫ് പദ്ധതിയുടെ ഭാഗമായി 7.27 കോടി ചെലവിൽ രണ്ട് ഫ്ലാറ്റ് സമുച്ചയങ്ങളാണ് പണിയുന്നത്.

ആറ് മാസത്തിനകം പണി പൂർത്തിയാക്കുമെന്ന വ്യവസ്ഥയിലാണ് അന്ന് നിർമാണം തുടങ്ങിയത്. നിലവിൽ ഒരു കെട്ടിടത്തിന്റെ പകുതി മാത്രമാണ് പൂർത്തിയായിരിക്കുന്നത്. രണ്ടാമത്തെ കെട്ടിടത്തിന്റെ അടിത്തറമാത്രം കെട്ടിയിട്ടിട്ടുണ്ട്. ലൈറ്റ് വെയിറ്റ് സ്റ്റീൽ ഉപയോഗിച്ചുള്ള സാങ്കേതികവിദ്യയിലാണ് കെട്ടിടം പണിയുന്നത്. അഹമ്മദാബാദിൽനിന്നുള്ള കമ്പനിയാണ് കരാറെടുത്തിട്ടുള്ളത്. കൊറോണ കാരണം ഇടയ്ക്ക് പണി വൈകിയിരുന്നു. ശേഷം സ്റ്റീൽ ഉൾപ്പെടെയുള്ള സാധനങ്ങൾക്ക് വില വർധിച്ചതിനാൽ കരാർതുക പുനർനിശ്ചയിക്കണമെന്ന് കമ്പനി ആവശ്യപ്പെട്ടതായി ബന്ധപ്പെട്ടവർ പറയുന്നു. ഇപ്പോൾ പണികളൊന്നും നടക്കുന്നില്ല. പണം ലഭിക്കാത്തതിനാലാണ് കരാർ കമ്പനി പണി നടത്താത്തതെന്നാണ് വിവരം.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വയോധികയെ മർദ്ദിച്ചെന്ന പരാതിയിൽ കുരുങ്ങി ഫോട്ടോഗ്രാഫറും ഇൻഫ്ലുവൻസറുമായ ശാലു പേയാട്

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് വയോധികയ്ക്ക് മര്‍ദ്ദനമേറ്റതായി പരാതി. ഫോട്ടോഗ്രാഫറും ഇന്‍ഫ്‌ളുവന്‍സറുമായ ശാലു പേയാട്...

സുരക്ഷാ പരിശോധനകൾ കടുപ്പിച്ച് സിയാൽ; കൊച്ചി വിമാനത്താവളത്തിൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രത്യേക ക്രമീകരണങ്ങൾ

0
കൊച്ചി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ഏര്‍പ്പെടുത്തുന്ന പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളുടെ...

​’തോന്ന്യാസം’ പരാമർശത്തിൽ കെ. മുരളീധരന് ചുട്ട മറുപടിയുമായി മുൻ മന്ത്രി വീണാ ജോർജ്

0
തിരുവനന്തപുരം: മന്ത്രി കെ മുരളീധരനെതിരെ വിമര്‍ശനവുമായി മുന്‍ ആരോഗ്യ വകുപ്പ് മന്ത്രി...

കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പതിമൂന്നാം ദിനവും നടത്തിയ തിരച്ചിൽ വിഫലം

0
തിരുവനന്തപുരം: കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പതിമൂന്നാം ദിനവും നടത്തിയ തിരച്ചിൽ വിഫലം....