മണിക്കൂറില്‍ 250 കിലോമീറ്റർ വേഗത ; അതിവേ​ഗ ട്രെയിൻ നിർമാണം ഉടൻ

For full experience, Download our mobile application:
Get it on Google Play

ബെം​ഗളൂരു: ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ അതിവേഗ ട്രെയിൻ ഉടനെന്ന് റിപ്പോർട്ട്. ഹൈ സ്പീഡ് റെയിൽ കണക്റ്റിവിറ്റി എന്ന ഇന്ത്യൻ റെയിൽവേയുടെ സ്വപ്നങ്ങൾക്ക് വലിയ ഉത്തേജനം നൽകിക്കൊണ്ട് ദേശീയ ട്രാൻസ്പോർട്ടർ അതിവേഗ ട്രെയിനുകൾ നിർമ്മിക്കുന്നതിനുള്ള കരാർ ബെമലിന് നൽകി. ട്രെയിനുകൾ ഇന്ത്യയിൽ തന്നെ തദ്ദേശീയമായി രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്യും. മണിക്കൂറിൽ 280 കിലോമീറ്റർ വേഗതയാണ് പരീക്ഷിക്കുന്നത്. പൂർണ്ണമായും എയർകണ്ടീഷൻ ചെയ്ത, ചെയർ കാർ കോൺഫിഗറേഷനോടുകൂടി സുഖകരവും ആസ്വാദ്യകരവുമായ യാത്രാനുഭവം ഉറപ്പുനൽകുന്നതാണ് ട്രെയിനുകൾ. രണ്ട് അതിവേഗ ട്രെയിനുകളുടെ രൂപകൽപ്പന, നിർമ്മാണം, കമ്മീഷൻ ചെയ്യൽ എന്നിവയ്ക്കായി ചെന്നൈയിലെ ഇൻ്റഗ്രൽ കോച്ച് ഫാക്ടറി ബെമലിന് കരാർ നൽകി. ഓരോ ട്രെയിനുകളിലും എട്ട് കോച്ചുകൾ ഉണ്ടായിരിക്കും. ഒരു കോച്ചിന് 27.86 കോടി രൂപ ചെലവ് വരും. മൊത്തം 866.87 കോടി രൂപയാകും ചെലവ്. 2026 അവസാനത്തോടെ ട്രെയിനുകൾ കൈമാറും. ബെമലിന്റെ കോച്ച് ഫാക്ടറിയിലായിരിക്കും നിർമാണം. ഇന്ത്യയിലെ ആദ്യത്തെ അതിവേഗ ബുള്ളറ്റ് ട്രെയിൻ പദ്ധതി നിർമിക്കുന്നത് എൻഎച്ച്എസ്ആർസിഎല്ലാണ്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഗുണമേന്മ കുറഞ്ഞ നെയ്യ് വാങ്ങിയതിൽ ദേവസ്വം ബോര്‍ഡിനും വീഴ്ച ; കെ ജയകുമാര്‍

0
കൊച്ചി : ശബരിമലയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളില്‍ തനിക്ക് പ്രയാസമുണ്ടെന്ന് തിരുവിതാംകൂര്‍ ദേവസ്വം...

മഹാരാഷ്ട്രയിൽ കെട്ടിടം തകർന്നുവീണ് ഒൻപത് മരണം ; ആളുകൾ കുടുങ്ങികിടക്കുന്നതായി സംശയം

0
മുംബൈ: മഹാരാഷ്ട്രയിലെ ഭിവാണ്ഡിയിൽ നാലുനില കെട്ടിടം തകർന്നുവീണ് ഒൻപതുപേർ മരിച്ചു. ബാലാജിന​ഗറിലെ...

ഓപ്പറേഷൻ തുഫാൻ ; കേരളത്തിലെ ജയിലുകളിൽ വ്യാപക പരിശോധന

0
കണ്ണൂർ: ലഹരി മാഫിയയുടെ വേരറുക്കാനായി കേരള പോലീസ് ആരംഭിച്ച ഓപ്പറേഷൻ...

കാസർകോട് എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു

0
കാസർകോട്: എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കാസർകോട് വെള്ളരിക്കുണ്ട് നാട്ടക്കല്ലിലെ...