കോന്നി മിനി ബൈപ്പാസ് നിർമ്മാണം ഉടൻ പൂർത്തിയാകും

For full experience, Download our mobile application:
Get it on Google Play

കോന്നി : നിർമ്മാണ ഉത്ഘാടനം കഴിഞ്ഞ് വർഷങ്ങളായി നിർമ്മാണം മുടങ്ങി കിടന്നിരുന്ന കോന്നി മിനി ബൈപാസ് ആധുനിക നിലവാരത്തിൽ ടാറിങ് പൂർത്തിയാക്കി ജനങ്ങൾക്കായി ഉടാൻ തുറന്നു നൽകും. ഇതിന്റെ ഭാഗമായി ടാർ ചെയ്യുവാൻ മിറ്റൽ പാകുന്ന ജോലികളും തറ ഉറപ്പിക്കുന്ന ജോലികളും നടന്നു വരുന്നു. പകുതി ഭാഗം കോൺക്രീറ്റിങ് കഴിഞ്ഞതിന് ശേഷമാണ് ഉന്നത നിലവാരത്തിലുള്ള ടാറിങ് പൂർത്തിയായി വരുന്നത്. 2022 ജൂൺ 12നാണ് കോന്നി മിനി ബൈപാസ് നിർമ്മാണ ഉത്ഘാടനം കോന്നി എം എൽ എ കെ യു ജനീഷ് കുമാർ എം എൽ എ നിർവഹിക്കുന്നത്. ആറ് മാസങ്ങൾ ആയിരുന്നു ബൈപാസിന്റെ നിർമ്മാണ കാലാവധി. എന്നാൽ നിർമ്മാണ ഉത്ഘാടനം കഴിഞ്ഞെങ്കിലും നിർമ്മാണം ആരംഭിച്ചിരുന്നില്ല. മഴക്കാലം ആയതോടെ റോഡിലെ കുഴിയിൽ വെള്ളം കെട്ടി നിന്ന് യാത്രയും ദുരിതത്തിലായി. റീബിൽഡ് കേരള ഇൻഷെറ്റീവ് പദ്ധതി പ്രകാരം മെയ്‌ന്റനൻസ് തുക ഉൾപ്പെടെ 2.57 കോടി രൂപക്ക്‌ ഭരണാനുമതി ലഭിച്ച പ്രവർത്തി ബിജു കൺസ്ട്രക്ഷൻ ഏജൻസി ആണ് കരാർ ഏറ്റെടുത്തത്.

മിനി ബൈപാസിന്റെ ആദ്യ സ്ട്രച്ച് നിലവിൽ ഉള്ള റോഡ് മുഴുവനായി പൊളിച്ച് നീക്കിയ ശേഷം സിമെന്റ് സ്രെബിലൈസെഷൻ ചെയ്ത ശേഷം പതിനഞ്ച് സെന്റിമീറ്റർ ഘനത്തിൽ സിമെന്റ് ട്രീറ്റെഡ് ക്രഷ്ട് റോഡ് 3.75 മീറ്റർ വീതിയിൽ ബി എം ബി സി യിൽ ടാർ ചെയ്യും. രണ്ടാമത്തെ സ്ട്രച്ച് 3.75 മീറ്റർ വീതിയിൽ ബി എം ബി സി സാങ്കേതിക വിദ്യയിൽ നിർമ്മിക്കുവാനും കോന്നി ചന്ത ഭാഗത്ത് കൂടി കടന്നുപോകുന്ന മൂന്നാമത്തെ സ്‌ട്രെച്ച് 3.75 മീറ്റർ വീതിയിൽ ഉന്നത നിലവാരത്തിൽ ഉള്ള കോൺക്രീറ്റ് റോഡ് ആയുമാണ് വിഭാവനം ചെയ്തിരിക്കുന്നത്. നാലും അഞ്ചും സ്‌ട്രെച്ച് 3.0 മീറ്റർ വീതിയിൽ കോൺക്രീറ്റ് റോഡ് ആയും നിർമ്മിക്കുന്നതിനാണ് തീരുമാനിച്ചത്. സുരക്ഷ ബോർഡുകൾ, ഐറീഷ് ഓട എന്നിവയും റോഡ് നിർമ്മാണത്തിന്റെ ഭാഗമായി നിർമ്മിക്കും. മഴക്കാലത്ത് ഏറെ ദുഷ്കാരമായിരുന്നു ഈ വഴിയുള്ള സഞ്ചാരം. റോഡ് ഉന്നത നിലവാരത്തിൽ ടാർ ചെയ്യുന്നതോടെ ഇതിനും പരിഹാരം കാണുവാൻ സാധിക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിവിൻ പോളിയെക്കുറിച്ച് സംസാരിക്കുന്നതിനിടെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് നാക്കുപിഴ

0
തിരുവനന്തപുരം: സിനിമാ താരം നിവിൻ പോളിയെക്കുറിച്ച് സംസാരിക്കുന്നതിനിടെ ആഭ്യന്തര മന്ത്രി...

ഇന്റർവെല്ലിന് ശേഷം ശുചിമുറികൾക്ക് പൂട്ട് വീഴും ; കോഴിക്കോട്ടെ സ്കൂളിൽ റാഗിങ് തടയാൻ വിചിത്ര...

0
കോഴിക്കോട്: കോഴിക്കോട് ഈസ്റ്റ് ഹിൽ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ റാഗിങ്...

ജില്ലയിലെ നദികളില്‍ നിന്നും മണല്‍ ഖനനം നടത്തുവാന്‍ അനുമതി നല്‍കണം : പി.മോഹന്‍രാജ്

0
പത്തനംതിട്ട : നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ജില്ലയിലെ നദികളില്‍ നിന്നും മണല്‍ ഖനനം...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ; 60 ദിവസമായിട്ടും ജാമ്യമില്ല ; പ്രതികൾ കൂട്ടത്തോടെ...

0
കൊച്ചി: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 60 ദിവസം ജയിലിൽ കിടന്നിട്ടും...