കോന്നി താലൂക്ക് ആശുപത്രി കെട്ടിട നിർമ്മാണം പുരോഗമിക്കുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി താലൂക്ക് ആശുപത്രിയുടെ വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന്റെ ഭാഗമായി നിലവിലെ ക്യാഷ്യാലിറ്റി കെട്ടിടത്തിന് മുകളിൽ നിർമ്മിക്കുന്ന മൂന്ന് നിലകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. കെട്ടിടത്തിലെ എഴുപത്തിയഞ്ച് ശതമാനത്തോളം വരുന്ന നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായതായി ആശുപത്രി അധികൃതർ പറയുന്നു. പ്ലംബിങ്, വയറിങ്, ടൈൽ പാകുന്ന ജോലികൾ എന്നിവയാണ് ഇനി പൂർത്തിയാകാനുള്ളത്. ഗൈനക്കോളജി വിഭാഗം നിർമാണ പ്രവർത്തങ്ങളും നടക്കുന്നുണ്ട്. വരുന്ന ആറുമാസത്തിനുള്ളിൽ കെട്ടിട നിർമ്മാണം പൂർത്തീകരിക്കുവാൻ ആണ് അധികൃതർ ലക്ഷ്യമിടുന്നത്.

ആശുപത്രിയുമായി ബന്ധപ്പെട്ട് പത്ത് കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ആണ് നടന്നു വരുന്നത്. നിർമ്മാണത്തിന്റെ ഒരു ഘട്ടത്തിൽ പ്രവർത്തനങ്ങൾ ഇഴഞ്ഞ് നീങ്ങിയിരുന്നു. ഇവിടെ നിർമ്മാണം നടക്കുന്നതിനാൽ തൊട്ടടുത്ത കെട്ടിടത്തിൽ ആണ് ഓ പി പ്രവർത്തിക്കുന്നത്. ഇവിടുത്തെ സ്ഥല പരിമിതി ജനങ്ങളെ ഏറെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. കെട്ടിട നിർമ്മാണം പൂർത്തിയായെങ്കിൽ മാത്രമേ സ്ഥല പരിമിതിക്ക് പരിഹാരമാവുകയുള്ളു. കോന്നിയിലെ മലയോര മേഖലകളിൽ നിന്നടക്കം നിരവധി രോഗികൾ ആണ് കോന്നി താലൂക്ക് ആശുപത്രിയിൽ ദിവസേന ചികിത്സ തേടി എത്തുന്നത്. ശബരിമല മണ്ഡല കാലം ആയതിനാൽ അയ്യപ്പ ഭക്തരും എത്തുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാളിലെ മിന്നല്‍ പ്രളയം ; മരിച്ചവരുടെ എണ്ണം 1,420 ആയി

0
കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 1,420 ആയി. കാണാതായ...
leopard

ഓവേലിയില്‍ കടുവയെ പിടിക്കാനായി സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങി ; മുതുമലയിലെ ഉള്‍ക്കാട്ടിൽ തുറന്നുവിട്ടു

0
സുല്‍ത്താന്‍ബത്തേരി: വയനാട് അതിര്‍ത്തി പ്രദേശമായ തമിഴ്‌നാട്ടിലെ ഓവേലിയില്‍ കടുവയെ പിടിക്കാന്‍ സ്ഥാപിച്ച...

കാലിഫോർണിയ ഇരട്ടക്കൊലപാതകം : നിർണ്ണായക തെളിവുകൾ കണ്ടെത്തി ; കുറ്റപത്രം സമർപ്പിച്ച് പോലീസ്

0
കാലിഫോർണിയ : സിലിക്കൺ വാലിയെയും പ്രവാസി മലയാളി സമൂഹത്തെയും ഒന്നടങ്കം ഞെട്ടിച്ച...

മലപ്പുറം മോർഫിങ് കേസിലെ പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു

0
മലപ്പുറം : മലപ്പുറം മോർഫിങ് കേസിലെ പ്രതിയായ യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു....