സൗരോർജ തൂക്ക് വേലിയുടെ നിർമാണ ഉദ്ഘാടനം നടത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി : വന്യ ജീവികളുടെ മനുഷ്യ ആവാസ വ്യവസ്ഥകളിലേക്കുള്ള കടന്നു കയറ്റം തടയുന്നതിനായി ജനങ്ങളും വനം വകുപ്പും പരസ്പരപൂരകങ്ങളായി പ്രവർത്തിച്ച് ദീർഘവീക്ഷണത്തോടെയുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. കോന്നി നിയോജകമണ്ഡലത്തിൽ കോന്നി വനം ഡിവിഷനിൽ മനുഷ്യ വന്യ ജീവി സംഘർഷം തടയുന്നതിനായി 1.87 കോടി രൂപ ചിലവിൽ സൗരോർജ തൂക്ക് വേലിയുടെ നിർമാണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കോന്നി മണ്ഡലത്തിലെ കലഞ്ഞൂർ, അരുവാപ്പുലം, തണ്ണിത്തോട് പഞ്ചായത്തുകളിലെ വനാതിർത്തി പ്രദേശങ്ങളായ നടുവത്തുംമൂഴി റേഞ്ചിലെ പാടം, തട്ടാക്കുടി, പൂമരുതിക്കുഴി, കല്ലേലി, മണ്ണിറ,കരിപ്പാൻ തോട് ഭാഗങ്ങളിൽ 15 കിലോമീറ്റർ തൂക്ക് സൗരോർജ വേലി സ്ഥാപിക്കുന്നതിന് 110 ലക്ഷം രൂപയുടെ അനുമതിയുംഅതിൽ പാടം സ്റ്റേഷൻ പരിധിയിൽ 6 കിലോമീറ്റർ, കൊക്കത്തോട് സ്റ്റേഷൻ പരിധിയിൽ 6 കിലോമീറ്റർ, കരിപ്പൻതോട് സ്റ്റേഷൻ പരിധിയിൽ 3 കിലോമീറ്റർ ദൂരത്തിലും തൂക്ക് സൗരോർജ വേലി സ്ഥാപിക്കും.

നടുവത്തും മൂഴി റേഞ്ചിൽ കൊക്കത്തോട്, പാടം മേഖലകളിൽ 2.75 കിലോമീറ്റർ ദൂരത്തിൽ സൗരോർജ വേലി സ്ഥാപിക്കുന്നതിനായി 10.29 ലക്ഷം രൂപയുടെ അനുമതിതിയും കോന്നി ഫോറെസ്റ്റ് റേഞ്ചിന്റെ നോർത്ത് കുമരംപേരൂർ സൗത്ത് കുമരംപേരൂർ സ്റ്റേഷൻ പരിധിയിൽ 10.4 കിലോമീറ്റർ ദൂരത്തിൽ സൗരോർജ വേലി സ്ഥാപിക്കുന്നതിനായി 20 ലക്ഷം രൂപയുടെ ഭരണനുമതിയും നടുവത്തുംമൂഴി റേഞ്ചിന്റെ കൊക്കത്തോട് പരിധിയിൽ പാടം കൊക്കത്തോട് കരിപ്പാൻ തോട് മേഖലയിൽ 15.6 കിലോമീറ്റർ ദൂരം സൗരോർജ വേലി സ്ഥാപിക്കുന്നതിന് 31.71 ലക്ഷം രൂപയുടെ ഭരണനുമതിയും മണ്ണാറപ്പാറ ഫോറെസ്റ്റ് റേഞ്ചിന്റെ വിവിധ ഭാഗങ്ങളിൽ 6.3 കിലോമീറ്റർ ദൂരത്തിൽ സൗരോർജ വേലി സ്ഥാപിക്കുന്നതിനായി 15 ലക്ഷം രൂപയുടെ അനുമതിയും ഉൾപ്പെടെ 1.87 കോടി രൂപയുടെയും പ്രവർത്തികളാണ് നടപ്പിലാക്കുന്നത്. കേരള സ്റ്റീൽ ഇൻഡസ്ട്രീസ് ലിമിറ്റഡിനാണ് നിർവഹണ ചുമതല.

രണ്ടു വർഷത്തിനുള്ളിൽ കോന്നി മണ്ഡലത്തിലെ മുഴുവൻ വനാതിർത്തി പ്രദേശങ്ങളിലും സുരക്ഷാ വേലി സ്ഥാപിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ മനുഷ്യവന്യജീവി സങ്കർഷം കുറയ്ക്കുന്നതിനായി ഇത്തരത്തിലുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും എം എൽ എ പറഞ്ഞു. കലഞ്ഞൂർ പഞ്ചായത്തിലെ പൂമരുതികുഴിയിൽ നടന്ന ചടങ് വനം മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അധ്യക്ഷത വഹിച്ചു.
ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ഡോ. കമലഹർ ഐ എഫ് എസ്, കോന്നി ഡി എഫ് ഓ ആയൂഷ്‌ കുമാർ കോറി ഐ എഫ് എസ്,കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടിവി പുഷ്പവല്ലി, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എംപി മണിയമ്മ, കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മിനി എബ്രഹാം,
ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം സുജ അനിൽ, ഗ്രാമപഞ്ചായത്ത്‌ അംഗങ്ങൾ ആയ അജിത സജി, ബിന്ദു രാമചന്ദ്രൻ, സിന്ധു, സിന്ധു സുദർശൻ, ജോജു വർഗീസ്, വി. കെ രഘു,എസ് പി സജൻ തുടങ്ങിയവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...

അട്ടപ്പാടി ഇരട്ടക്കൊലപാതകം : യുവതിയെ കൊന്നത് തലയ്ക്ക് വെട്ടി, കുഞ്ഞിനെ കഴുത്ത് ഞെരിച്ച് ;...

0
അട്ടപ്പാടി: പാലക്കാട് അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. 30 വയസ്സുള്ള...

യാത്രക്കാർക്ക് ആശ്വാസം ; മംഗളൂരു–ഹൈദരാബാദ് സ്പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി; നവംബർ 26 വരെ...

0
ബെം​ഗളൂരു: മംഗളൂരു സെൻട്രൽ - ഹൈദരാബാദ് സ്പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി...

ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ കാറിന് പുറത്തുവച്ചോ ബന്ധമുണ്ടാക്കാൻ...

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ...