ഐ എഫ് എഫ് പി ചലച്ചിത്ര സെമിനാറുകൾക്ക് തുടക്കമായി

For full experience, Download our mobile application:
Get it on Google Play

റാന്നി : പത്തനംതിട്ട അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഭാഗമായ ചലച്ചിത്ര സെമിനാറുകൾക്ക് തുടക്കമായി. സെൻ്റ് തോമസ് കോളജിൽ നടന്ന ആദ്യ സെമിനാർ സംഘാടക സമിതി ചെയർമാൻ അഡ്വ.ടി. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. മനുഷ്യമനസ്സിൽ ആഴത്തിൽ സ്വാധീനം ചെലുത്തുന്ന മാധ്യമമാണ് ചലച്ചിത്രം. നല്ല സിനിമകൾ സമൂഹത്തിൽ നല്ല സംസ്കാരം പകരുമെന്ന് അദ്ദേഹം പറഞ്ഞു. കോളേജ് പ്രിൻസിപ്പൽ ഡോ സ്നേഹ എൽസി ജേക്കബ് അധ്യക്ഷത വഹിച്ചു. മലയാള വിഭാഗം അധ്യക്ഷ ഫിലിം ക്ലബ് കോഡിനേറ്റർ ഡോ. വീണ എസ്, ഐ എഫ് എഫ് പിസംഘാടകസമിതി അംഗം എ ഗോകുലേന്ദ്രൻ, ഫിലിം ക്ലബ് അംഗം ആർഷ വിനോദ് എന്നിവർ പ്രസംഗിച്ചു.

സിനിമ : കാഴ്ച ദർശനം പ്രതിരോധം എന്ന വിഷയത്തിൽ സംവിധായകനും എഴുത്തുകാരനുമായ മധു ഇറവങ്കര പ്രഭാഷണം നടത്തി. രഘുനാഥൻ ഉണ്ണിത്താൻ മോഡറേറ്റർ ആയിരുന്നു. മലയാള വിഭാഗം അധ്യാപകൻ ഫാ ഡോ. മാത്യൂസ് വാഴക്കുന്നം, എഴുത്തുകാരൻ ചന്ദ്രമോഹൻ, ഫിലിം സൊസൈറ്റി പ്രവർത്തകൻ അജിത്ത് എസ്, വിദ്യാർത്ഥി പ്രഥമതി അമൽ ആനന്ദ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
——-
പുസ്തമേള തുടങ്ങി
അന്താരാഷ്ട്ര ചലച്ചിത്രാേത്സവത്തോടനുബന്ധിച്ച് നഗരത്തിൽ പുസ്തകമേള ആരംഭിച്ചു. ചലച്ചിത്ര അക്കാദമി പുറത്തിറക്കിയ പുസ്തകങ്ങൾക്കൊപ്പം മാതൃഭൂമി,
ഡിസി ബുക്സ്, ചിന്ത, പുസ്തകശാല തുടങ്ങിയ പ്രസാധകരുടെ പുസ്തകങ്ങൾ മേളയിലുണ്ട്. ടൗൺഹാളിൽ നഗരസഭാ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ആസൂത്രണ സമിതി അംഗം പി കെ അനീഷ്, ചലച്ചിത്രോത്സവ സംഘാടക സമിതി അംഗങ്ങളായ എ ഗോകുലേന്ദ്രൻ, റോയ് വർഗീസ് മത്തായി, കവി കാശിനാഥൻ, സക്കീർ അലങ്കാരത്ത് തുടങ്ങിയവർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ കാറിന് പുറത്തുവച്ചോ ബന്ധമുണ്ടാക്കാൻ...

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ...

കുമ്പഴയിൽ ബൈക്ക് ലോറിയിലേക്ക് ഇടിച്ചുകയറി യുവാവ് മരിച്ചു

0
കുമ്പഴ: പുനലൂർ മൂവാറ്റുപുഴ ഹൈവേയിൽ കുമ്പഴ പാലത്തിന് സമീപം ബൈക്ക് ലോറിയിലേക്ക്...

കാർ കട്ടുകൊണ്ടുപോകുമോ എന്ന ഭയം ; വീടിന്റെ ടെറസിലേക്ക് ക്രെയ്ൻ വഴി വാഹനം മാറ്റി...

0
പാട്ന: ബിഹാറില്‍ കാർ മോഷണം പോകുമെന്ന ഭയത്തിൽ ഉടമയുടെ വിചിത്ര നടപടി....

ഒന്‍പതാം ക്ലാസുകാരിക്ക് ക്രൂരമായ മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്ന സംഭവത്തില്‍ ശക്തമായ നടപടി ആവശ്യപ്പെട്ട് പ്രതിഷേധവുമായി...

0
കോഴിക്കോട്: ഓണാഘോഷത്തിൻ്റെ ഭാഗമായുള്ള ഡ്രസ് കോഡുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ ഒന്‍പതാം ക്ലാസുകാരിക്ക്...