കോന്നി താലൂക്ക് ആശുപത്രിയിലെ നിർമ്മാണ പ്രവർത്തികളുടെ പുരോഗതി എംഎൽഎ സന്ദർശിച്ചു വിലയിരുത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി താലൂക്ക് ആശുപത്രിയിലെ 10 കോടി രൂപയുടെ നിർമ്മാണ പ്രവർത്തികളുടെ പുരോഗതി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ സന്ദർശിച്ചു വിലയിരുത്തി. പ്രവർത്തി വേഗം പൂർത്തികരിക്കാൻ ആവിശ്യമായ നിർദ്ദേശം നൽകി. പ്രവർത്തി സമയബന്ധിതമായി പൂർത്തീകരിക്കുന്നതിൽ കരാറുകാരൻ വീഴ്ച വരുത്തുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് എം എൽ എ താലൂക്ക് ആശുപത്രിയിൽ എത്തിയത്.

ഓരോ പത്ത് ദിവസം കൂടുമ്പോഴും പ്രവർത്തിയുടെ പുരോഗതി വിലയിരുത്തുന്നതിനായി പൊതു മരാമത്ത്, ആരോഗ്യ വകുപ്പ്, കരാർ കമ്പനി, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രതിനിധികൾ യോഗം ചേരണമെന്നും എം എൽ എ നിർദ്ദേശിച്ചു. ആശുപത്രി നിർമ്മാണത്തിന്റെ ഇനിയുള്ള നിർമ്മാണത്തിന്റെ പ്രവർത്തന കലണ്ടർ തയ്യാറാക്കണമെന്നും എം എൽ എ നിർദ്ദേശം നൽകി.

എം എൽ എ യോടൊപ്പം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് ജിജി സജി, ഡി എം ഒ ഡോ. അനിത, ഡി പി എം ഡോ. ശ്രീകുമാർ, പൊതു മരാമത്ത് കെട്ടിട വിഭാഗം എക്സികുട്ടീവ് എൻജിനീയർ ഷീന രാജൻ, അസി. എക്സികുട്ടീവ് എൻജിനീയർ ആശ, അസി എൻജിനീയർ വിനീത,ബ്ലോക്ക് പഞ്ചായത്ത്‌ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയ്യർപേഴ്‌സൺ തുളസിമണിയമ്മ, ആശുപത്രി സൂപ്രണ്ട് ഡോ. അജയ്, സിപിഐ എം കോന്നി ഏരിയ സെക്രട്ടറി ശ്യാം ലാൽ, കരാർ കമ്പനി പ്രധിനിധികൾ എന്നിവർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...