അണിഞ്ഞൊരുങ്ങി പെരുന്തേനരുവി ടൂറിസം സെന്‍റര്‍ ; സഞ്ചാരികളെ വരവേല്‍ക്കാന്‍ തയ്യാറെടുക്കുന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി : അണിഞ്ഞൊരുങ്ങി സഞ്ചാരികളെ വരവേല്‍ക്കാന്‍ തയ്യാറെടുത്ത് പെരുന്തേനരുവി ടൂറിസം സെന്‍റര്‍. നാളുകളായി കാടുമൂടി തകര്‍ന്നു കിടന്ന കുട്ടികളുടെ പാര്‍ക്കും നടപ്പാതകളും ശുചീകരിച്ചു മോടിയാക്കിയതോടെയാണ് പെരുന്തേനരുവി ടൂറിസം സെന്‍റര്‍ മനോഹരമായത്. നദിയിലേയ്ക്കും പാര്‍ക്കിലേക്കും ഇറങ്ങുന്ന പടിക്കെട്ടുകള്‍ ടൈല്‍ പാകി മനോഹരമാക്കി.

കുട്ടികളുടെ പാര്‍ക്കില്‍ തറയോടു പാകി കഴിഞ്ഞു. ഇരുമ്പു കൊളുത്തിലുള്ള ഊഞ്ഞാലുകളും ഇരിപ്പിടങ്ങളും സ്ഥാപിച്ചു. പാര്‍ക്കിന്‍റെ മേല്‍ക്കൂര വലിയ ഫൈബര്‍ ഷീറ്റ് ഉപയോഗിച്ച് മറച്ചു. വലിയ കെട്ടിനോടു ചേര്‍ന്ന സ്ഥലങ്ങളില്‍ പൂച്ചെടികള്‍ വെച്ചു പിടിപ്പിച്ചു. വെള്ളം കയറുന്ന നദിയോടു ചേര്‍ന്ന ഭാഗത്ത് രാമച്ചമാണ് വെച്ചു പിടിപ്പിച്ചത്. പാര്‍ക്കിംങ് ഗ്രൗണ്ടിനോടു ചേര്‍ന്ന ഭാഗത്തും ചെടികള്‍ വെച്ചു പിടിപ്പിച്ചു.

ഭിത്തികള്‍ പുതിയ ചായം പൂശി മനോഹരമാക്കി. ശുചീകരണ മുറികളുടെ പഴയ കതകുകള്‍ മാറ്റി പുതിയവ സ്ഥാപിച്ചു. ശുചിമുറിയിലേക്കുള്ള വെള്ളത്തിന്‍റെ കണക്ഷനും ശരിയാക്കി. ഇനി സഞ്ചാരികള്‍ക്കായി തുറന്നു കൊടുക്കുവാനാവും. സര്‍ക്കാരിന്‍റെ നൂറു ദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മ്മാണ ജോലികള്‍ നടത്തിയത്. നിര്‍മ്മിതി കേന്ദ്രത്തിന്‍റെ മേല്‍നോട്ടത്തിലാണ് ജോലികള്‍ നടക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...