വീടിന്‍റെ കോണ്‍ക്രീറ്റ് ജോലികള്‍ക്കിടെ തട്ട് ഇടിഞ്ഞു വീണ് നിര്‍മ്മാണ തൊഴിലാളി മരിച്ചു

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : വീടിന്‍റെ കോണ്‍ക്രീറ്റ് ജോലികള്‍ക്കിടെ തട്ട് ഇടിഞ്ഞു വീണു നിര്‍മ്മാണ തൊഴിലാളി മരിച്ചു. കോട്ടാങ്ങല്‍ ചുങ്കപ്പാറ പുളിഞ്ചുവള്ളില്‍ ഇ.എം നജീബ്(42) ആണ് മരിച്ചത്. പരിക്കേറ്റ അന്യസംസ്ഥാന തൊഴിലാളികളായ രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാരങ്കുളം പ്ലാമൂട്ടില്‍ ബേബി യേശുദാസിന്‍റെ വീട്ടില്‍ ഇന്ന് രാവിലെ പതിനൊന്നരയ്ക്കായിരുന്നു സംഭവം.

മുമ്പ് കോണ്‍ക്രീറ്റു ചെയ്ത കാര്‍ഷെഡിന്‍റെ ബീമില്‍ കയറി ഇരുന്നു തട്ട് ഇളക്കുന്നതിനിടെ കോണ്‍ക്രീറ്റ് മേല്‍ക്കൂര ശരീരത്തോടു ചേര്‍ന്നമരുകയായിരുന്നു. അപകട വിവരമറിഞ്ഞു ഓടിയെത്തിയ നാട്ടുകാരുടെയും പെരുമ്പെട്ടി പോലീസിന്‍റെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മണ്ണുമാന്തി യന്ത്രം എത്തിച്ചാണ് തൊഴിലാളികളെ പുറത്തെടുത്തത്.

നജീബ് സംഭവ സ്ഥലത്തു തന്നെ മരിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ:സബീന ,മക്കള്‍: മുഹമ്മദ്ഷാ,മുഹമ്മദ്ഷെമീര്‍,മുഹമ്മദ്ഷെഹീന്‍. പൊതുപ്രവര്‍ത്തകനായ നജീബ് സി.പി.ഐ കോട്ടാങ്ങല്‍ ലോക്കല്‍ കമ്മറ്റിയംഗവും പുളിഞ്ചുവള്ളില്‍ ബ്രാഞ്ചു സെക്രട്ടറിയും എ.ഐ.വൈ.എഫ് റാന്നി മണ്ഡലം മുന്‍ അംഗവുമായിരുന്നു. നജീബിന്‍റെ സംസ്ക്കാരം നാളെ ഉച്ചയോടെ ചുങ്കപ്പാറ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മത്സ്യബന്ധത്തിനുപോയി തിരികെവരുന്നതിനിടെ കടലിൽ വെച്ച് നെഞ്ചുവേദന ; മത്സ്യത്തൊഴിലാളി മരിച്ചു

0
ആലപ്പുഴ: ആലപ്പുഴയിൽ കടലിൽ മത്സ്യബന്ധനത്തിനുപോയ മത്സ്യത്തൊഴിലാളി മരിച്ചു. ആലപ്പുഴ വാടയ്ക്കൽ തൈയിൽ...

കോന്നിയില്‍ തെരുവ് നായയുടെ ആക്രമണം : നിരവധി പേര്‍ക്ക് പരിക്ക്

0
കോന്നി : കോന്നിയില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ നിരവധി ആളുകള്‍ക്ക് പരിക്ക്. ഇവരില്‍...

തലവടി ഗ്രാമപഞ്ചായത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തിരിച്ചടി ; മാവേലി സ്റ്റോറിൽ അരിയുടെ ശേഖരം തീർന്നു

0
എടത്വ: പ്രളയദുരിതം രൂക്ഷമായ തലവടി ഗ്രാമപഞ്ചായത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയായി മാവേലി...

ശക്തമായ മഴ : ജില്ലയിലെ മലയോര മേഖലകളില്‍ അതീവ ജാഗ്രത നിര്‍ദേശം

0
പത്തനംതിട്ട : ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മലയോര മേഖലകളില്‍ അതീവ...