കെയർ-ഓൺ-വീൽസ് പദ്ധതിയുമായി ഇലവുംതിട്ട ജനമൈത്രി പോലീസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇലവുംതിട്ട ജനമൈത്രി പോലീസിന്റെയും ടീം വികെയറിന്റെയും നേതൃത്വത്തിൽ കെയർ ഓൺ വീൽസ് എന്ന പേരിൽ എമർജൻസി ഹെൽപ്പ് ലൈൻ പദ്ധതി ആരംഭിച്ചു. ഇലവുംതിട്ട പോലീസ് സ്റ്റേഷൻ പരിധിയിലെ സാമ്പത്തികമായി പിന്നാക്കം നില്കുന്ന രോഗികൾക്കും കിടപ്പു രോഗികൾക്കും പ്രയോജനകരമാണ് പദ്ധതി. ഇത്തരം രോഗികളെ സൗജന്യമായി സ്നേഹ വണ്ടിയിൽ ആശുപത്രിയിൽ എത്തിച്ച് മതിയായ ചികിത്സ നല്കി തിരികെ വീട്ടിലെത്തിക്കുന്നതാണ് പദ്ധതി.

ടീം വികെയർ ഫൗണ്ടർ റെജിയാണ് വാഹനം സൗജന്യമായി വിട്ടുനല്കിയിരിക്കുന്നത് .സമൂഹത്തിൽ നിരവധി ക്ഷേമ പദ്ധതികൾ ആവിഷ്കരിച്ച് വിജയകരമായി നടപ്പിലാക്കി വരുന്ന ഇലവുംതിട്ട ജനമൈത്രി പോലീസിനൊപ്പം, നിരവധി സഹായ പ്രവർത്തനങ്ങളുമായി പ്രവർത്തിക്കുന്ന ടീം വി കെയറിന്റെയും സംയുക്ത സംരംഭത്തിന്റെ മേൽനോട്ടം വഹിക്കുന്നത് ഇൻസ്പെക്ടർ ബി അയൂബ് ഖാൻ, എസ് ഐ ആർ ശ്രീകുമാർ, കോ ഓർഡിനേറ്റർ ജനമൈത്രി ബീറ്റ് ഓഫീസർമാരായ എസ് അൻവർഷ, ആർ പ്രശാന്ത്, വി കെയർ വി എൻ രാജേഷ്കുമാർ എന്നിവരാണ്.

പദ്ധതി ഉദ്ഘാടനം എസ് എച്ച് ഒ ബി അയൂബ് ഖാൻ നിർവ്വഹിച്ചു. എസ് ഐമാരായ ആർ ശ്രീകുമാർ ,റ്റി സത്യദാസ്, ഡോക്ടർ ജിനു തോമസ്, എഎസ്ഐമാരായ വിനോദ് കുമ്മർ, രജശേഖരൻ നായർ, വിജയകുമാർ, സന്തോഷ് കുമാർ,എസ് ശ്രീജിത്ത്, ടീം വി കെയർ ഭാരവാഹികളായ കല അജിത്ത്, റ്റി ഡി രാജേന്ദ്രൻ, വിജീഷ്, വിജിൻ, റ്റി അനിൽകുമാർ എന്നിവർ നേതൃത്വം നല്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലിഫോർണിയ ഇരട്ടക്കൊലപാതകം ; പ്രതി അനില ബേബിയുടെ അറസ്റ്റ് രേഖപ്പെടുത്തി

0
കാലിഫോര്‍ണിയ : മലയാളി യുവതികളുടെ കൊലപാതകത്തില്‍ പ്രതി അനില ബേബിയുടെ അറസ്റ്റ്...

രോഗിയോട് മോശം പെരുമാറ്റം : ഡിഎംഒ റിപ്പോർട്ട് നൽകി ; വകുപ്പുതല അന്വേഷണം വേണമെന്നാവശ്യം

0
കൊല്ലം : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് കാഷ്വൽറ്റി മെഡിക്കൽ ഓഫിസർ...

താമരശേരിയിലെ സ്‌പായിലെത്തി ഭീഷണിപ്പെടുത്തി പണം കൈക്കലാക്കിയെന്ന ആരോപണം

0
കോഴിക്കോട്: താമരശേരിയിലെ സ്‌പായിലെത്തി ഭീഷണിപ്പെടുത്തി പണം കൈപ്പറ്റിയെന്ന ആരോപണത്തിൽ പോലീസുകാരനെതിരെ നടപടി....

ദളിത് തടവുകാരെ നിർബന്ധിച്ച് തോട്ടിപ്പണി ചെയ്യിക്കുന്നു ; അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

0
ചെന്നൈ : ജയിലുകളിൽ ദളിതരായ തടവുകാരെക്കൊണ്ട് ശൗചാലയം വൃത്തിയാക്കാനും തോട്ടിപ്പണിക്കും നിർബന്ധിക്കുന്നുവെന്ന...