ഗൃഹനാഥന്റെ ഇന്‍ഷ്വറന്‍സ് പോളിസിയില്‍ ഭാര്യയ്ക്ക് രണ്ടു കോടി രൂപയും പലിശയും നല്‍കാന്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം ഉത്തരവിട്ടു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : രോഗം ബാധിച്ച്‌ മരിച്ച ഗൃഹനാഥന്റെ ഇന്‍ഷ്വറന്‍സ് പോളിസിയില്‍ ഭാര്യയ്ക്ക് രണ്ടു കോടി രൂപയും പലിശയും നല്‍കാന്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം ഉത്തരവിട്ടു. ക്ലെയിം അനുവദിക്കാത്തതിനെതിരെ ആലപ്പുഴ തത്തംപള്ളി ചേരമാന്‍കുളങ്ങര വട്ടത്തറയില്‍ പരേതനായ ആന്റണി ചാക്കോയുടെ ഭാര്യ ജോസ്മി തോമസ് നല്‍കിയ പരാതിയിലാണ് ഫോറം പ്രസിഡന്റ് എസ്.സന്തോഷ് കുമാര്‍, മെമ്പര്‍ പി.ആര്‍ ഷോളി എന്നിവരുടെ ഉത്തരവ്.

ആന്റണി ചാക്കോ സ്വകാര്യ ഇന്‍ഷ്വറന്‍സ് കമ്പനിയില്‍ നിന്ന് രണ്ടു കോടി രൂപയുടെ സേവിംഗ്സ് പോളിസി എടുത്തിരുന്നു. 23 വര്‍ഷത്തെ പോളിസിക്ക് ആദ്യ പ്രീമിയമായി 1,18,434 രൂപയും നല്‍കി. എന്നാല്‍ മൂന്നാമത്തെ മാസം ആന്റണിക്ക് കരള്‍രോഗം കണ്ടെത്തി. തുടര്‍ന്ന് കരള്‍ മാറ്റിവച്ചെങ്കിലും മരിച്ചു. അതിനിടെ ഇന്‍ഷ്വറന്‍സ് തുകയ്ക്കായി കമ്പനിയെ സമീപിച്ചെങ്കിലും രോഗം മറച്ചുവച്ച്‌ പോളിസിയെടുത്തെന്നാരോപിച്ചു തുക നല്‍കിയില്ല. ഇതേത്തുടര്‍ന്നാണ് അഭിഭാഷകരായ വി.ദീപക്, അനീഷ് ഗോപിനാഥ് എന്നിവര്‍ മുഖേന ജോസ്മി ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തെ സമീപിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങൾ പേളിയാണ്’; പെർളി മാണിക്കെതിരെ ലിജീഷ് കുമാറിന്റെ വിമർശനം

0
കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും...

ഇറാൻ നിലപാട് വ്യക്തമാക്കി വക്താവ് എസ്മയിൽ ബഖാഈ; യുദ്ധക്കുറ്റങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ്

0
ടെഹ്റാൻ: ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചു യുദ്ധക്കുറ്റങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്...

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...