കോടതിയലക്ഷ്യം : ബൈജൂസ് ഉടമയ്ക്ക് ആറ് മാസം തടവും 70,500 ഡോളര്‍ പിഴയും ചുമത്തി സിംഗപ്പൂര്‍ കോടതി

For full experience, Download our mobile application:
Get it on Google Play

സിംഗപ്പൂര്‍: കോടതിയുടെ ഉത്തരവുകള്‍ പാലിക്കാന്‍ വൈമുഖ്യം കാണിച്ചുവെന്ന കേസില്‍ എഡ്യുടെക് കമ്പനിയായ ബൈജൂസ് സ്ഥാപക ഉടമ ബൈജൂ രവീന്ദ്രന് ആറ് മാസം തടവുശിക്ഷയും 70,500 ഡോളര്‍ (66 ലക്ഷം രൂപയോളം) പിഴയും ചുമത്തി സിംഗപ്പൂര്‍ കോടതി. ബൈജുവിന്റെ ആസ്തിയുമായി ബന്ധപ്പെട്ട് 2024 ഏപ്രില്‍ മുതല്‍ കോടതി നല്‍കിയ ഉത്തരവുകള്‍ ലംഘിച്ചുവെന്ന് കാണിച്ചാണ് ശിക്ഷ. ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ സ്വമേധയാ ഹാജരാകണമെന്നും 90,000 സിംഗപ്പൂര്‍ ഡോളര്‍ (70,500 യു.എസ് ഡോളര്‍) കെട്ടിവെയ്ക്കണമെന്നും കോടതി ഉത്തരവിട്ടു. Beeaar Investco Pte കമ്പനിയുടെ ഓഹരി പങ്കാളിത്തവുമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കാനും കോടതി നിര്‍ദ്ദേശിച്ചു.

യു.എസ് ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിരവധി കേസുകളാണ് ബൈജു ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. ഖത്തര്‍ ഹോള്‍ഡിംഗ് നല്‍കിയ ഹര്‍ജിയിലാണ് സിംഗപ്പൂര്‍ കോടതിയുടെ നിര്‍ണായക ഉത്തരവ്. ബൈജു രവീന്ദ്രന്‍ എവിടെയാണെന്ന കാര്യത്തില്‍ നിലവില്‍ വ്യക്തതയില്ല. കര്‍ശന നിയമങ്ങളുള്ള രാജ്യമാണ് സിംഗപ്പൂര്‍. അധികൃതര്‍ക്ക് മുന്നില്‍ കീഴടങ്ങാതെ ബൈജുവിന് മറ്റു മാര്‍ഗമുണ്ടാവില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തലസ്ഥാനത്ത് നടന്ന എസ്എഫ്‌ഐ മാര്‍ച്ചിലെ സംഘർഷം ; കണ്ണൂര്‍ ജില്ലാ സെക്രട്ടറി അറസ്റ്റില്‍

0
കണ്ണൂര്‍: തിരുവനന്തപുരത്ത് നടന്ന എസ്എഫ്‌ഐ മാര്‍ച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി...

എല്ലാ മഴ മുന്നറിയിപ്പുകളും പിൻവലിച്ചു ; സംസ്ഥാനത്ത് ഒരു ജില്ലയിലും മഴ സാധ്യതയില്ല

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഒരു ജില്ലയിലും മഴ സാധ്യതയില്ല. മഴ മുന്നറിയിപ്പ്...

അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ജിജോ ജോണ്‍ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബര്‍ ആക്രമണത്തിനെതിരെ കര്‍ശനനടപടിക്ക് ആഭ്യന്തരമന്ത്രി നിര്‍ദേശം...

0
തിരുവനന്തപുരം: അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ജിജോ ജോണ്‍ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബര്‍ ആക്രമണത്തിനെതിരെ...

ടൊയോട്ടയുടെ ജനപ്രിയ മോഡലായ ഗ്ലാന്‍സയുടെ ഫെയ്‌സ് ലിഫ്റ്റ് ലോഞ്ച് ഒക്ടോബര്‍ 14ന്

0
ടൊയോട്ടയുടെ ജനപ്രിയ മോഡലായ ഗ്ലാൻസയുടെ ഫെയ്‌സ് ലിഫ്റ്റ് ഒക്ടോബർ 14ന് വിപണിയിൽ...