നിലവിളക്ക് കൊളുത്തി പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ച ഫാത്തിമ തഹിലിയയുടെ നടപടിയെ പ്രശംസിച്ച് കെ.പി. ശശികല

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: നിലവിളക്ക് കൊളുത്തി പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ച പേരാമ്പ്ര എംഎൽഎ ഫാത്തിമ തഹിലിയയുടെ നടപടിയെ പ്രശംസിച്ച് ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികല. തഹിലിയയുടെ നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും സാമൂഹിക മാധ്യമങ്ങളിൽ വിവാദം കൊഴുക്കുന്നതിനിടെയാണ് ശശികല പിന്തുണയുമായി രംഗത്തെത്തിയത്. പേരാമ്പ്രയിലെ ഒരു ഹോട്ടൽ ഉദ്ഘാടന ചടങ്ങിലാണ് കഴിഞ്ഞ ദിവസം ഫാത്തിമ തഹിലിയ നിലവിളക്ക് കൊളുത്തിയത്. ‘നാടിന്റെ പാരമ്പര്യം പിന്തുടർന്ന എംഎൽഎക്ക് അഭിനന്ദനങ്ങൾ’ എന്നാണ് ഉദ്ഘാടനം ചെയ്യുന്ന ഫോട്ടോ പങ്കുവെച്ച് ശശികല കുറിച്ചത്.

കേരള രാഷ്ട്രീയത്തിലും സാമൂഹിക മണ്ഡലങ്ങളിലും ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു വിഷയമാണ് മുസ്‌ലിം ലീഗ് നേതാക്കളുടെ നിലവിളക്ക് കൊളുത്തലുമായി ബന്ധപ്പെട്ട വിവാദങ്ങൾ. ഔദ്യോഗിക ചടങ്ങുകളിൽ നിലവിളക്ക് കൊളുത്തുന്നതുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിലും പൊതുസമൂഹത്തിലും വ്യത്യസ്തമായ അഭിപ്രായങ്ങളും നിലപാടുകളും പലപ്പോഴായി ഉയർന്നുവന്നിട്ടുണ്ട്.നിലവിളക്ക് കൊളുത്തൽ ദീപാരാധനയുടെ ഭാഗമാണെന്നും അതിനാൽ കലർപ്പില്ലാത്ത ഏക ദൈവ സങ്കൽപം പിന്തുടരുന്ന മുസ്‌ലിംകൾക്ക് അതിൻ്റെ ഭാഗമാകാൻ കഴിയില്ലെന്നുമാണ് പ്രബലമായ ഒരു പക്ഷത്തിൻ്റെ നിലപാട്. തഹിലിയയുടെ നടപടിയെ പരോക്ഷമായി വിമർശിച്ച് എസ്.വൈ എസ് നേതാവ് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് രംഗത്ത് വന്നിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബഖ്ത്യാർപൂരിന്റെ പേര് നിതീഷ്പൂരാക്കണമെന്ന് ബിഹാറിലെ മന്ത്രി ; നിർദ്ദേശം തള്ളി ജെഡിയു

0
പാട്‌ന : ബിഹാർ മുൻ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജന്മസ്ഥലമായ ബഖ്ത്യാർപൂരിന്റെ...

പിണറായി വിജയനും മുഹമ്മദ് റിയാസ് എംഎല്‍എക്കും ടി. വീണക്കുമെതിരായ ഇഡി നടപടികള്‍ക്കിടെ ഫേസ്ബുക് പോസ്റ്റുമായി...

0
കോഴിക്കോട്: മാസപ്പടിക്കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസ് എംഎല്‍എക്കും...

‘എസ്ഐആർ രക്തരഹിത കൂട്ടക്കൊല’ ; വോട്ടർപട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്യുന്നതിൽ രൂക്ഷവിമർശനവുമായി പ്രകാശ്...

0
ഹൈദരാബാദ് : വോട്ടർപട്ടികയിൽ നിന്ന് വൻതോതിൽ പേരുകൾ നീക്കം ചെയ്യുന്നത് ‘രക്തരഹിത...

യുഎഇയുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കാനുള്ള ഉത്തരാഫ്രിക്കൻ രാജ്യമായ അൾജീരിയയുടെ തീരുമാനം താൽക്കാലികം മാത്രമാണെന്ന് കരുതുന്നതായി...

0
അബുദാബി: യുഎഇയുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കാനുള്ള ഉത്തരാഫ്രിക്കൻ രാജ്യമായ അൾജീരിയയുടെ തീരുമാനം...