റാന്നി സൗത്ത് സബ് സ്റ്റേഷൻ പരിധിയിലെ തുടർച്ചയായ വൈദ്യുതി മുടക്കം ; ശാശ്വത പരിഹാരം കാണണമെന്ന് മരോട്ടിപതാൽ ഫ്രണ്ട്സ് പുരഷപരസ്പര സഹായസംഘം

For full experience, Download our mobile application:
Get it on Google Play

റാന്നി : റാന്നി സൗത്ത് സബ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെട്ട നെല്ലിക്കാമൺ, കണ്ടൻപേരൂർ, കരിയംപ്ലാവ്, മരോട്ടി പതാൽ തുടങ്ങിയ പ്രദേശങ്ങളിൽ തുടർച്ചായി രാത്രികാലങ്ങളിൽ വൈദ്യുതി മുടങ്ങുന്നതിന് ശാശ്വത പരിഹാരം കാണണമെന്ന് മരോട്ടിപതാൽ ഫ്രണ്ട്സ് പുരഷപരസ്പര സഹായസംഘം ആവശ്യപ്പെട്ടു. മാനത്ത് മഴക്കോളു കാണുമ്പോൾ തന്നെ ഇവിടെ വൈദ്യുതി പോകുന്നത് പതിവാണ്.
ഈ മാസം മാത്രം 11 രാത്രികളിൽ വൈദ്യുതി ഇല്ലായിരുന്നു. റാന്നി സൗത്ത് സെക്ഷൻ നിന്നും ലൈനില്‍ മുട്ടി നില്‍ക്കുന്ന മരങ്ങൾ മുറിച്ച് മഴക്കാല മുന്നെരുക്കങ്ങൾ നടത്താതിരുന്നതാണ് വൈദ്യുതി തടസ്സത്തിന് കാരണമെന്ന് സംഘം കുറ്റപ്പെടുത്തി.

തൊട്ടടുത്ത സ്ഥലങ്ങളിൽ റാന്നി സൗത്ത് സെക്ഷൻ പരിധിയിൽ വൈദ്യുതി മുടങ്ങുന്നില്ല എന്നത് മഴയ്ക്ക് മുമ്പ് വശത്തെ മരങ്ങൾ മുറിച്ച് മഴക്കാല മുൻ ഒരുക്കങ്ങൾ നടത്തിയതിനാൽ ആണ് എന്നും സംഘം വിലയിരുത്തി. പ്രശ്നപരിഹാരം ഉണ്ടാകുന്നില്ലെങ്കിൽ ബഹുജനസമരവുമായി മുന്നോട്ടു പോകുന്നതിനും സംഘം തീരുമാനിച്ചു. കരിയംപ്ലാവ് വനത്തോട് ചേർന്നുള്ള പ്രദേശങ്ങളായതിനാൽ വൈദ്യുതി കൂടി ഇല്ലാതാകുമ്പോൾ ക്ഷുദ്ര ജീവികളുടെ ശല്യം വർദ്ധിക്കുന്നതിനാൽ ഭയത്തോടെയാണ് ജനങ്ങൾ ജീവിക്കുന്നത്. അടിയന്തിരമായി ശാശ്വത പരിഹാരം കാണണമെന്നും റാന്നി സൗത്ത് സെക്ഷൻ പ്രവർത്തനം കാര്യക്ഷമമാക്കണമെന്നും ആവശ്യം ശക്തമാണ്. സംഘം രക്ഷാധികാരി രാജു തേക്കടയിൽ അദ്ധ്യക്ഷത വഹിച്ചു. കൊച്ചുമോൻ ഏഴോലിൽ, ബിനു തൈപ്പറമ്പിൽ, ബിജു ചാക്കോ, എം.ജെ.രാജു, മോൻസി ജോസഫ്, സതീശ് ഉപ്പോലി എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടി. വീണ ദുബായിലേക്ക് ഹവാല പണമിടപാട് നടത്തി ; ദുബായിൽ ഷെൽ കമ്പനി തുടങ്ങാൻ...

0
തിരുവനന്തപുരം : മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണ ദുബായിലേക്ക്...

സമാനതകളില്ലാത്ത സുരക്ഷയിൽ രാജ്യതലസ്ഥാനം ; ബ്രിക്സ് ഉച്ചകോടിക്കായി ലോക നേതാക്കൾ എത്തുന്നു

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കായി തയാറായ തലസ്ഥാന ന​ഗരമായ ഡൽഹി സമാനതകളില്ലാത്ത ജാ​ഗ്രതയിൽ....

നീലംപേരൂർ പൂരം പടയണി ഇന്ന് ; വല്യന്നവും അന്നങ്ങളും കോലങ്ങളും എഴുന്നള്ളുന്നള്ളത്ത് രാത്രിയിൽ

0
ചങ്ങനാശേരി : നീലംപേരൂർ പൂരം പടയണി ഇന്ന്. രാത്രി വല്യന്നവും അന്നങ്ങളും...

സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത ; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

0
എറണാകുളം: സംസ്ഥാനത്ത് ഇന്ന് മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. നാലുജില്ലകളില്‍ യെല്ലോ...