മുഖ്യമന്ത്രിയുടെ നവമാധ്യമ സെല്ലിലേക്ക് കരാർ നിയമനം പിആർഡി നടത്തും ; സ്ഥിരപ്പെടുത്താൻ നീക്കമെന്ന് സംശയം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം :  മുഖ്യമന്ത്രിയുടെ നവമാധ്യമ സെല്ലിൽ കരാർ ജീവനക്കാരുടെ നിയമനവും ശമ്പളവും പിആർഡി വഴി നേരിട്ട് നൽകാൻ ഉത്തരവ്. നിലവിൽ കരാർ ജീവനക്കാരെ സി ഡിറ്റ് വഴിയായിരുന്നു നിയമിച്ചിരുന്നത്. ജീവനക്കാരെ പിൻവാതിൽ വഴി സ്ഥിരപ്പെടുത്താനാണോ പുതിയ നീക്കമെന്നാണ് സംശയം.

മുഖ്യമന്ത്രിയുടെ നവമാധ്യമ സെല്ലിൻറെ നടത്തിപ്പ് കരാ‍ർ സി-ഡിറ്റിനാണ് പിആർഡി നൽകിയിരുന്നത്. ഒന്നാം പിണറായി സർക്കാരിൻറെ കാലത്ത് സി-ഡിറ്റ് നിയമിക്കുന്ന താൽക്കാലിക ഉദ്യോഗസ്ഥരെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് മാറ്റി. സോഷ്യൽ മീഡിയ സെല്ലിൽ ജോലി ചെയ്യുന്നവർക്കുള്ള വേതനം പിആർഡി സിഡിറ്റു വഴിയാണ് നൽകുന്നത്. എന്നാൽ ഇത് മാറ്റി മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയയുടെയും വെബ് സൈറ്റിൻറെയും നടത്തിപ്പ് പിആർഡി ഏറ്റെടുക്കാനാണ് തീരുമാനം.

ഇതിനായി സെൻറർഫോർ മാനേജ്മെൻറ് സ്റ്റഡീസ് വഴി വീണ്ടും കരാർ നിയമനം നൽകാൻ ഉത്തരവിറക്കി. ശമ്പളവും പിആർഡി നേരിട്ട് നൽകും. നിയമനത്തിന് പ്രത്യേക സമിതിഉണ്ടാക്കും. കഴിഞ്ഞ സർക്കാരിൻറെ കാലത്ത് സി-ഡിറ്റിലെ കരാർ ജീവനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്തിയത് വിവാദമായിരുന്നു. നേരിട്ട് ശമ്പളം നൽകിക്കൊണ്ടുള്ള പുതിയ നിയമനം വളഞ്ഞവഴിയിലെ സ്ഥിരപ്പെടുത്തലിന്റെ തുടക്കമാണോ എന്നാണ് സംശയം.

പിആർഡി നൽകുന്ന പണത്തിൽ നിന്നും സി-ഡിറ്റ് കമ്മീഷൻ വാങ്ങിയ ശേഷമാണ് ജീവനക്കാർക്ക് വേതനം നൽകുന്നത്. ജീവനക്കാർക്ക് ആറു മാസം കഴിയുമ്പോള്‍ കരാർ നീട്ടി നൽകുന്നതിലും കാലതാമസമുണ്ടാക്കുന്നു. ഇത്തരം സാങ്കേതിക തടസ്സങ്ങള്‍ നീക്കാനാണ് പുതിയ തീരുമാനമെന്നാണ് പി ആർ  ഡി വിശദീകരണം

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...