വിമാന നിരക്ക് കൊള്ള കേന്ദ്രസര്‍ക്കാര്‍ ഇടപെടണം ; അഡ്വ. വര്‍ഗ്ഗീസ് മാമ്മന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: വിമാനക്കൂലി കുത്തനെകൂട്ടി പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനകമ്പനികളെ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് യുഡിഎഫ് പത്തനംതിട്ട ജില്ലാ ചെയര്‍മാന്‍ അഡ്വ. വര്‍ഗ്ഗീസ് മാമ്മന്‍ പ്രസ്താവിച്ചു. ഗള്‍ഫ് സെക്ടറിലെ അമിതമായ വിമാന നിരക്ക് വര്‍ദ്ധനയില്‍ പ്രവാസി കുടുംബങ്ങള്‍ ആശങ്കയിലാണ്. ഇന്ത്യയില്‍ വിമാനക്കൂലി നിയന്ത്രണം നിലവില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലല്ല. വെക്കേഷന്‍കാലം ആയതിനാല്‍ കുടുംബ സമ്മേതം നാട്ടില്‍ എത്തുവാനുള്ള പലരുടേയും സ്വപ്നം മരീചികയായി മാറിയിരിക്കുകയാണ്. 50,000 മുതല്‍ ഒരു ലക്ഷം വരെയാണ് നാട്ടിലേക്കുള്ള ടിക്കറ്റ് നിരക്കുകള്‍. സാധാരണ സമയത്ത് 5000 മുതല്‍ 15000 വരെ ഉണ്ടായിരുന്ന നിരക്കുകളാണ് ഇന്ന് കുത്തനെ ഉയര്‍ത്തിയിരിക്കുന്നത്.

നാല് പേര്‍ അടങ്ങുന്ന ഒരു കുടുംബത്തിന് നാട്ടിലെത്തി തിരിച്ചു പോകാന്‍ ലക്ഷങ്ങള്‍ വേണ്ടി വരുന്ന അവസ്ഥയിലാണ് മിക്കവരും. വലിയ സാമ്പത്തിക പ്രതിസന്ധിയാണ് പ്രവാസികള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. എല്ലാ വര്‍ഷവും സ്‌കൂള്‍ അവധിക്കാലത്ത് പ്രവാസികള്‍ക്ക് ഒരു വെല്ലുവിളിയാണ് ഈ നിരക്ക് വര്‍ദ്ധന. സംസ്ഥാന സര്‍ക്കാര്‍ എല്ലാ വര്‍ഷവും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനായി പ്രധാനമന്ത്രിക്ക് കത്തെഴുതുന്നതല്ലാതെ ക്രിയാത്മകമായ ഒരു പ്രതിഷേധവും നടത്താന്‍ തയ്യാറാകുന്നുമില്ല. ആയിരക്കണക്കിന് പ്രവാസി കുടുംബങ്ങള്‍ പത്തനംതിട്ട ജില്ലയില്‍ ഉണ്ട്. ശക്തമായ പ്രതിഷേധം രാഷ്ട്രീയ ഭേദമെന്യേ നടത്തി കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി വിമാന കമ്പനികളുടെ കൊള്ളയില്‍ നിന്ന് പ്രവാസികളെ രക്ഷിക്കാന്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എജിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രം സിഎംആർഎൽ കേസിൽ തുടർനടപടി : രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക്ക് കേസില്‍ അഡ്വക്കേറ്റ് ജനറലിന്റെ റിപ്പോര്‍ട്ടിന് ശേഷം മാത്രമാണ് സര്‍ക്കാര്‍...

പിഎംശ്രീ നടപ്പാക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണം; മുന്നറിയിപ്പുമായി എം.എസ്.എഫ് നേതൃത്വം

0
കോഴിക്കോട്: പിഎംശ്രീയില്‍ പരസ്യപ്രതികരണവുമായി എംഎസ്എഫ്. പിഎംശ്രീ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ഒരു...

സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന് മന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന്...

ജയിൽവാസത്തിനിടെ ഭാരം വൻതോതിൽ കുറഞ്ഞു; പ്രതിക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു

0
മുംബൈ: 48 ദിവസത്തിനിടെ 21 കിലോ ഭാരം കുറഞ്ഞതോടെ പ്രതിക്ക് ബോംബെ...