റാന്നി മേജര്‍ കുടിവെള്ള വിതരണ പദ്ധതി : ഗാര്‍ഹിക കണക്ഷനുകളുടെ നിര്‍മാണം ആരംഭിക്കുന്നതിന് നടപടിയായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : റാന്നി മേജര്‍ കുടിവെള്ള വിതരണ പദ്ധതിയുടെ കീഴിലെ ഗാര്‍ഹിക കണക്ഷനുകളുടെ നിര്‍മാണ പ്രവര്‍ത്തികള്‍ ടെന്‍ഡര്‍ ചെയ്തു നിര്‍മാണം ആരംഭിക്കുന്നതിന് നടപടിയായതായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു. റാന്നി, പഴവങ്ങാടി, വടശേരിക്കര എന്നീ പഞ്ചായത്തുകളില്‍ ആണ് മേജര്‍ കുടിവെള്ള പദ്ധതിയുടെ പ്രയോജനം ചെയ്യുക. ജല്‍ജീവന്‍ വഴിയാണ് മൂന്നു പഞ്ചായത്തുകളിലായി 5190 ഗാര്‍ഹിക കണക്ഷനുകള്‍ നല്‍കുന്നത്. ഇതിനായി 36.45 കോടി രൂപയാണ് ചെലവഴിക്കുക.

റാന്നി പഞ്ചായത്തില്‍ 2483 ഉം വടശേരിക്കരയില്‍ 2607 ഉം പഴവങ്ങാടിയില്‍ നൂറും ഗാര്‍ഹിക കണക്ഷനുകള്‍ വീതമാണ് നല്‍കുന്നത്.  155.24 കിലോമീറ്റര്‍ പുതിയ പൈപ്പിട്ടാണ് ജലവിതരണം ഉറപ്പാക്കുന്നത്. ആകെ 35,498 അംഗങ്ങള്‍ക്കാണ് ഇതിന്റെ പ്രയോജനം ചെയ്യുക. പുതുശേരിമല ബോട്ടം, പുതുശേരിമല ടോപ്പ്, തട്ടേക്കാട് എന്നിവിടങ്ങളില്‍ പുതിയ ടാങ്കുകള്‍ നിര്‍മിച്ചാണ് ജലവിതരണം സുഗമമാക്കുക.

നേരത്തെ 35 കോടി രൂപ മുതല്‍ മുടക്കി നിര്‍മിച്ച റാന്നി മേജര്‍ കുടിവെള്ള പദ്ധതിയില്‍ നിന്നാണ് ഇവിടങ്ങളിലെല്ലാം ശുദ്ധജലം എത്തിക്കുന്നത്. ഇതിനു പുറമെയാണ് 36.45 കോടി രൂപ ഇപ്പോള്‍ ജലവിതരണത്തിനായി ചിലവഴിക്കുന്നത്. ഇതോടെ എല്ലാ വീടുകളിലും മിനറല്‍ വാട്ടര്‍ നിലവാരത്തിലുള്ള ശുദ്ധമായ കുടിവെള്ളം എത്തിക്കാനാകും. റാന്നി പഞ്ചായത്തിന്റെ 80 ശതമാനം പ്രദേശങ്ങളിലും മേജര്‍ കുടിവെള്ള പദ്ധതി വഴിയാണ് കുടിവെള്ളം എത്തുന്നത്.

വടശേരിക്കര പഞ്ചായത്തിന്റെ ഉയര്‍ന്ന മേഖലകളായ മുക്കുഴി, തലച്ചിറ, ഇടക്കുളം, നരിക്കുഴി ഭാഗങ്ങളിലാണ് മേജര്‍ കുടിവെള്ള പദ്ധതി വഴി വെള്ളം എത്തുന്നത്. ഇതോടെ വടശേരിക്കര പഞ്ചായത്തില്‍ ഏറ്റവും അധികം കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന ഉയര്‍ന്ന മേഖലകളില്‍ ജലക്ഷാമം  ശാശ്വതമായി പരിഹരിക്കാന്‍ ആകും. പഴവങ്ങാടി പഞ്ചായത്തിലെ ഉയര്‍ന്ന മേഖലകളായ ആനത്തടം, പൂഴിക്കുന്ന് മേഖലകളിലും മന്ദമരുതി വരെയുള്ള ഭാഗങ്ങളിലെയും കുടിവെള്ളക്ഷാമത്തിന് ഇതോടെ പരിഹാരമാകും. ഈ മാസം അവസാനത്തോടെ നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിക്കാനാകും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റ വിഷയത്തിൽ മുഖ്യമന്ത്രി വിഡി സതീശന് മറുപടിയുമായി സിപിഎം കണ്ണൂര്‍...

0
കണ്ണൂർ : വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റ വിഷയത്തിൽ മുഖ്യമന്ത്രി വിഡി...

ഡൽഹിയിൽ മരുന്ന് വാങ്ങാൻ പോയ മലയാളി വിദ്യാർത്ഥിയെ കാണാനില്ല

0
ന്യൂഡൽഹി : ഡൽഹിയിൽ മലയാളി വിദ്യാർത്ഥിനിയെ കാണാതായതായി പരാതി. ജാമിയ...

സുബ്രതോ കപ്പ് ഫുട്ബോൾ : ചാമരാജ്‌നഗർ നവോദയ വിദ്യാലയം ചാമ്പ്യൻ

0
വെച്ചൂച്ചിറ: ലോകം കാൽപന്ത് ലോക കപ്പിന്റെ ആവേശത്തിൽ മുഴുകുമ്പോൾ പ്രമുഖമായ ഒരു...

കേരളത്തിലെ വൈദ്യുതി പ്രതിസന്ധി ഒഴിയുന്നു : കഴിഞ്ഞ ഒരാഴ്ച വൈദ്യുതി നിയന്ത്രണം വേണ്ടി വന്നില്ലെന്ന്...

0
തിരുവനന്തപുരം : കേരളത്തിലെ വൈദ്യുതി പ്രതിസന്ധി ഒഴിയുന്നു. കഴിഞ്ഞ ഒരാഴ്ച സംസ്ഥാനത്ത്...