ഇവളെ ഓഫീസില്‍ കയറി കുത്തി കൊന്നേനെ ; കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ വധഭീഷണിയുമായി മൃഗസ്നേഹി

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്കെതിരെ വധഭീഷണിയുമായി മൃഗസ്നേഹി. തെരുവുനായകളുടെ ശല്യം രൂക്ഷമായതിനെത്തുടര്‍ന്ന് അക്രമകാരികളായ തെരുവുനായകളെ കൊല്ലണമെന്ന നിലപാട് പി.പി. ദിവ്യ വ്യക്തമാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് വധഭീഷണി എത്തിയത്. മൃഗ സ്നേഹികളുടെ വാട്സാപ്പ് ഗ്രൂപ്പില്‍ ദിവ്യക്കെതിരെ രൂക്ഷമായ ഭാഷയിലാണ് ഭീഷണി സന്ദേശം എത്തിയത്. ഇവളെ കൊല്ലാനുള്ള ദേഷ്യം വരുന്നു, എന്റെ പിള്ളേരെ വിചാരിച്ച് മാത്രമാണ് ഇവളെ കൊല്ലാത്തത്. അല്ലെങ്കില്‍ ജില്ലാ പഞ്ചായത്ത് ഓഫീസില്‍ കയറി കുത്തി കൊന്നേനെ, ശവത്തിനെ, അത്രയ്ക്ക് ദേഷ്യം വരുന്നു. എന്നിങ്ങനെയാണ് ഭീഷണി.

നിഹാലിനെ ക്രൂരമായി തെരുവുനായകള്‍ കടിച്ചു കൊന്ന സംഭവത്തിനു ശേഷം ഇത്തരത്തിലുള്ള നായകളെ ദയാ വധം ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യവുമായി ജില്ലാ പഞ്ചായത്ത് സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്ന് മൃഗസ്നേഹികളുടെ ഗ്രൂപ്പില്‍ പി.പി. ദിവ്യയുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തുകയും ദിവ്യയെ വിളിച്ചു പൊങ്കാലയിടുകയെന്നും ആഹ്വാനം ചെയ്ത സന്ദേശമുണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച് വി....

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...

തലകറങ്ങി വീണ കുട്ടിയെ ഉപദ്രവിച്ചെന്ന പരാതി ; കണ്ണൂരിൽ വിവാദത്തിലായ അധ്യാപികയെ മാറ്റി

0
കണ്ണൂര്‍: കണ്ണൂര്‍ ഇരിട്ടിയില്‍ വിദ്യാര്‍ത്ഥിയോട് അധ്യാപിക മനുഷ്യത്വരഹിതമായി പെരുമാറിയെന്ന പരാതിയില്‍ അധ്യാപികയെ...