പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് ; ഒഴിപ്പിക്കല്‍ നടപടികള്‍ നടന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി: വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പോപ്പുലര്‍ ഫിനാന്‍സിന്റെ ജില്ലയിലെ 41 ബ്രാഞ്ചുകളിലെ അവശേഷിക്കുന്ന സാധന സാമഗ്രിഹികള്‍ മറ്റൊരിടത്തേക്ക് മാറ്റുന്നതിന്റെ ഭാഗമായി കോന്നിയിലും ഒഴിപ്പിക്കല്‍ നടപടികള്‍ നടന്നു. അതാത് താലൂക്ക് തഹല്‍സീദാര്‍മാരുടെയും ജില്ലാ കളക്ടറുടെയും മേല്‍നോട്ടത്തില്‍ ആണ് നടപടികള്‍ പൂര്‍ത്തീകരിക്കുന്നത്. പത്തനംതിട്ട ജില്ലാ കലക്റ്റര്‍ ദിവ്യ എസ് അയ്യരുടെ അധ്യക്ഷതയില്‍ കെട്ടിടം ഉടമകളെ പങ്കെടുപ്പിച്ച് ചേര്‍ന്ന യോഗത്തിലാണ് ഈ മാസം തന്നെ കെട്ടിടങ്ങള്‍ ഒഴിപ്പിക്കുന്നതിനുള്ള തീരുമാനം എടുത്തത്.

സംസ്ഥാന പാതക്ക് അരികിലായി കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ നിന്നുള്ള സാധന സാമഗ്രിഹികളും നീക്കം ചെയ്ത് വകയാറില്‍ പ്രവര്‍ത്തിക്കുന്ന ഹെഡ് ഓഫിസിലേക്ക് മാറ്റി. കോന്നി തഹല്‍സീദാര്‍, റവന്യു ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കി. സാധന സാമഗ്രിഹികള്‍ സ്ഥലം മാറ്റുന്നത് സംബന്ധിച്ച് ഔദ്യോഗിക തലത്തില്‍ മുന്‍പ് യോഗം ചേരുകയും മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. ഓരോ ഓഫീസിലും ഉള്ള സാധന സാമഗ്രിഹികള്‍ ചിട്ടയായും ക്രമമായതും തരംതിരിച്ചാണ് മാറ്റുന്നത്. ജൂണ്‍ മാസത്തില്‍ തന്നെ കെട്ടിട ഉടമകളുടെ പൂര്‍ണ്ണ സഹകരണത്തോടെ ഒഴിപ്പിക്കല്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് കെട്ടിടം വിട്ടു നല്‍കാനാണ് ഔദ്യോഗിക തീരുമാനം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ലത്ത് തെരുവുനായ പെട്ടെന്ന് അക്രമാസക്തമായി ആളുകളെ കടിച്ചു ; ഒരേ സമയം 11പേർക്ക് കടിയേറ്റു

0
തിരുവനന്തപുരം: തിരുവല്ലത്ത് തെരുവുനായയുടെ ആക്രമണം. ആപ്രതീക്ഷിതമായ ആക്രമണത്തിൽ പനത്തുറ ഭാഗത്ത് 11...

വൻ അഴിച്ചുപണിയുമായി ബിജെപി ; ദേശീയ ഭാരവാഹി പട്ടികയിൽ കേരളത്തിൽ നിന്ന് 3 നേതാക്കൾക്ക്...

0
ന്യൂഡൽഹി : രാഷ്ട്രീയമായി നേരിട്ട നിരവധി തിരിച്ചടികൾക്ക് പിന്നാലെ ബിജെപിയിൽ ചൊവ്വാഴ്ച...

വന്ദേമാതരം വിവാദം : പ്രധാനമന്ത്രി പറഞ്ഞത് തങ്ങളേക്കുറിച്ചാണെന്ന് തോന്നുന്നവരൊക്കെ ദിമാഗി നക്‌സലുകളാകാം ; കിരൺ...

0
ന്യൂഡൽഹി : വന്ദേമാതരത്തെ ചൊല്ലിയുള്ള വിവാദത്തിൽ കോൺഗ്രസിനെ പരിഹസിച്ച് കേന്ദ്രമന്ത്രി കിരൺ...

കരുനാ​ഗപ്പള്ളിയിൽ നിന്ന് കാണാതായ ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം കണ്ടെത്തി

0
കൊല്ലം: കൊല്ലം കരുനാ​ഗപ്പള്ളിയിൽ നിന്ന് കാണാതായ ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം...