ഒമിക്രോൺ വ്യാപനം ; സുപ്രീംകോടതിയിൽ നിയന്ത്രണം

For full experience, Download our mobile application:
Get it on Google Play

ദില്ലി : ഒമിക്രോൺ വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ സുപ്രീംകോടതിയിൽ നിയന്ത്രണം. സുപ്രീംകോടതി വീണ്ടും വിഡിയോ കോൺഫറസിംഗിലേക്ക് മാറുകയാണ്. നാളെ മുതൽ രണ്ടാഴ്ചത്തേക്കാണ് വാദം കേൾക്കൽ വിർച്വലാക്കുന്നത്. രാജ്യത്ത് ഇന്നലെ 27,553 കൊവിഡ് സ്ഥിരീകരിച്ചു. 284 മരണവും റിപ്പോർട്ട് ചെയ്തു. ഒമിക്രോൺ കേസുകളുടെ എണ്ണം 1500 കടന്നു. ഇതുവരെ സ്ഥിരീകരിച്ചത് 1525 പേർക്കാണ്.

രാജ്യത്ത് ഏറ്റവും കൂടുതൽ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചത് മഹാരാഷ്ട്രയിലാണ്. 460 പേർക്കാണ് മഹാരാഷ്ട്രയിൽ രോഗബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 9170 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഡൽഹിയിൽ പ്രതിദിന കൊവിഡ് കേസുകളിൽ 51 ശതമാനത്തിന്റെ വർധന. ഒരാഴ്ചയ്ക്കിടെ നാലിരട്ടി വർധനയാണ് രാജ്യത്തെ പ്രതിദിന കേസിലുണ്ടായത്.

കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ പശ്ചിമ ബംഗാൾ, ഹരിയാന, തെലങ്കാന സംസ്ഥാനങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ബംഗാളിൽ രോഗികളുടെ എണ്ണത്തിൽ വലിയ വർധനയുണ്ടായി. 4,512 പേർക്ക് സംസ്ഥാനത്ത് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഡൽഹിയിൽ 24 മണിക്കൂറിനിടെ 2,716 കേസുകളാണ് സ്ഥിരീകരിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ജന്തർ മന്തർ സമരവേദിയിൽ യൂണിഫോമിലെ ‘രാജി’ പ്രഖ്യാപിച്ച് പോലീസ് കോൺസ്റ്റബിൾ

0
ന്യൂഡൽഹി : ജന്തർ മന്തറിലെ വിദ്യാർത്ഥിപ്രതിഷേധത്തിനിടെ ഉത്തരാഖണ്ഡ് പോലീസ് കോൺസ്റ്റബിൾ...

തനിക്ക് ടൈഫോയ്ഡ് സ്ഥീരികരിച്ചതായി കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കേ

0
ഡൽഹി : തനിക്ക് ടൈഫോയ്ഡ് സ്ഥീരികരിച്ചതായി കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ...

ജന്തർ മന്തറിൽ പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്കെതിരെ “ക്രൂരമായ നടപടികൾ” സ്വീകരിക്കുന്നുവെന്ന് രാഹുൽ ഗാന്ധി

0
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചാ വിഷയത്തിൽ ഡൽഹിയിലെ ജന്തർ...

പി കെ ശ്രീമതിയുടെ മൊഴിയെടുത്ത് ആലക്കോട് സൈബർ പോലീസ് ; അന്വേഷണ ചുമതലയുള്ള ഐജിക്ക്...

0
തിരുവനന്തപുരം: വ്യാജവാർത്തയിൽ മുതിർന്ന സിപിഎം നേതാവ് പികെ ശ്രീമതിയുടെ മൊഴിയെടുത്ത് പോലീസ്....