വെഞ്ഞാറമൂട്ടില്‍ പ്രതിയെ പിടികൂടാനെത്തിയ പോലീസ് വീട് മാറിക്കേറി സ്ത്രീകളെയടക്കം മര്‍ദ്ദിച്ചു ; കുട്ടിയുടെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോവളം സംഭവത്തിന് പിന്നാലെ വെഞ്ഞാറമൂട്ടില്‍ പ്രതിയെ പിടികൂടാനെത്തിയ പോലീസ് വീട് മാറിക്കേറി സ്ത്രീകളെയടക്കം മര്‍ദ്ദിച്ചു. അക്രമം വീഡിയോയില്‍ പകര്‍ത്തിയ പത്താം ക്ലാസുകാരന്റെ കരണത്തടിച്ചു. കുട്ടിയുടെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. വെഞ്ഞാറമൂട്ടില്‍ പ്രതിയെ പിടിക്കാനെത്തിയ പോലീസാണ് പ്രതിയുടെ സഹോദരന്റെ വീട്ടില്‍കയറി അക്രമം നടത്തിയത്.

പ്ളാകീഴ് പെരുമ്പാമഠം പുതുവള്ളി പുത്തന്‍വീട് അനുവിന്റെ വീട്ടിലാണ് രാത്രിയോടെ പോലീസ് അതിക്രമം അഴിച്ചുവിട്ടത്. അനുവിന്റെ അമ്മ, അനുവിന്റെ ഭാര്യ സഹോദരന്റെ 15 വയസുകാരന്‍ മകനും പരിക്കേറ്റു.
അനുവിന്റെ ജേഷ്ഠനെതിരെ നല്‍കിയ പരാതിയില്‍ അയാളെ പിടിക്കാനെത്തിയതായിരുന്നു പോലീസ്. അയാളെ കിട്ടാതെ വന്നതോടെ പോലീസ് അക്രമം അഴിച്ചുവിട്ടു.

അനുവിനെ അടിവയറ്റില്‍ ചവിട്ടി തള്ളിയിട്ടു. അതിനിടെ കുഞ്ഞുമായി എത്തിയ ആശയെ കൈക്കുചവിട്ടി. കുഞ്ഞ് നിലത്തേക്ക് വീണു. അമ്മ ലീലയെയും അക്രമിച്ചു. തുടര്‍ന്ന് പൂട്ടിവെച്ചിരുന്ന ബൈക്ക് തകര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഷിനു മൊബൈലില്‍ വീഡിയോ ചിത്രീകരിക്കുന്നത് കണ്ടത്. അതുകണ്ട് പോലീസുകാരന്‍ ഷിനുവിന്റെ ചെകിടില്‍ അടിക്കുകയായിരുന്നു. കാഴ്ചയ്ക്ക് മങ്ങലേറ്റ് ഷിനുവിനെ രാത്രിതന്നെ കന്യാകുളങ്ങര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് കണ്ണാശുപത്രിയില്‍ ചികിത്സയിക്കായി റഫര്‍ ചെയതു. സംഭവത്തെ കുറിച്ച്‌ വീട്ടുകാര്‍ ആറ്റിങ്ങല്‍ ഡിവൈഎസ്പിക്ക് പരാതി നല്‍കിയിട്ടുണ്ട്.

പോലീസുകാര്‍ മാന്യമായി പെരുമാറണമെന്ന് സംസ്ഥാന പോലീസ് മേധാവി ഉന്നത തലയോഗത്തില്‍ നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയാണ് പോലീസ് അക്രമം അഴിച്ചുവിട്ടത്. രാത്രികാല നിയന്ത്രണത്തിന്റെ പേരില്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ വെഞ്ഞാറമൂട് സ്‌റ്റേഷനിലെ വനിതാ എസ്‌ഐ രാത്രി ഒമ്പത് മണിക്ക് മുന്നേ ഹോട്ടലുകളില്‍ എത്തിയവരെ വിരട്ടി ഓടിച്ചതും വിവാദമായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ പരിപാടിയിൽ ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന് പരാതി

0
പാലക്കാട് : പാലക്കാട്ടെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ...

എളയാവൂരില്‍ ദേശീയപാത സംരക്ഷണഭിത്തി ഇടിഞ്ഞു

0
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ എളയാവൂരില്‍ ദേശീയപാത 66 ന്റെ...

ഹോം സ്റ്റേയിൽ എട്ടാം ക്ലാസുകാരി കൂട്ടമാനഭംഗത്തിനിരയായി ; അഞ്ച് പേർ പിടിയിൽ

0
ഗുവാഹത്തി: അസമിലെ കാംരൂപ് ജില്ലയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ഗുവാഹത്തിയിലെ...

അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്കരണത്തിനുള്ള കരട് ഇറക്കി വൈദ്യുതി റഗുലേറ്ററി കമ്മീഷൻ

0
തിരുവനന്തപുരം: പകൽ സമയത്ത് കുറഞ്ഞ നിരക്ക് കൂടുതൽ ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്താൻ അടക്കമുള്ള...