വിവാദ നീറ്റ് പരീക്ഷ റദ്ദാക്കി ; പുതിയ തീയതി അറിയിക്കും

For full experience, Download our mobile application:
Get it on Google Play

ഡൽഹി : ചോദ്യപേപ്പർ ചോർച്ച ആരോപണങ്ങളെത്തുടർന്ന് മെയ് മൂന്നിന് നടന്ന നീറ്റ് യുജി പരീക്ഷ യുജിസി റദ്ദാക്കി. പരീക്ഷാ നടപടികളിലെ ക്രമക്കേടുകൾ സംബന്ധിച്ച അതീവ ഗൗരവമുള്ള ചില നടപടികളിലേക്ക് യുജിസി കടക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. റദ്ദാക്കിയ പരീക്ഷയ്ക്ക് പകരമായി നടത്തുന്ന പുതിയ പരീക്ഷയുടെ തീയതി ഉടൻ അറിയിക്കുമെന്നും അധികൃതർ വ്യക്തമാക്കി. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ സിബിഐ അന്വേഷിക്കും. നേരത്തെ രാജസ്ഥാൻ പോലീസ് അടക്കം നടത്തിയ അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. പുതിയ പരീക്ഷയ്ക്കായി ഉദ്യോഗാർത്ഥികൾ വീണ്ടും രജിസ്ട്രേഷൻ നടത്തേണ്ടതില്ല എന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ അടച്ച ഫീ റീഫണ്ട് ചെയ്യുമെന്നും യുജിസി അറിയിച്ചു. പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് ഈ തീരുമാനം വലിയ ബുദ്ധിമുട്ടുണ്ടാക്കുമെങ്കിലും നിലവിലെ സാഹചര്യത്തിൽ പരീക്ഷ റദ്ദാക്കാതെ മറ്റ് മാർഗമില്ലെന്ന് പരീക്ഷാ ബോർഡ് പറഞ്ഞു. പരീക്ഷയുടെ പുതിയ തീയതി ഔദ്യോഗികമായി ഉടൻ പ്രഖ്യാപിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

യൂസ്മാർഗ്ഗ് വനമേഖലയിൽ നടന്ന ഏറ്റുമുട്ടൽ ; കൊല്ലപ്പെട്ട ലഷ്കർ ഭീകരനെ തിരിച്ചറിഞ്ഞു

0
ശ്രീനഗർ: ജമ്മു കശ്മീരിലെ യൂസ്മാർഗ് പർവതനിരകളിൽ ‘ഓപ്പറേഷൻ അഷ്ദർ’ എന്ന ദൗത്യത്തിനിടയിൽ...