ആ‌ർഎസ്എസ് ശാഖയിൽ ലൈംഗീക ചൂഷണം നേരിട്ടെന്ന ആത്മഹത്യകുറിപ്പില്‍ വിവാദം മുറുകുന്നു

For full experience, Download our mobile application:
Get it on Google Play

കോട്ടയം: ആർഎസ്എസ് ശാഖയിൽ ലൈംഗികാതിക്രമം നേരിട്ടെന്ന് ആരോപിച്ച് യുവാവ് ആത്മഹത്യ ചെയ്തതിൽ പ്രതിഷേധം മുറുകുന്നു. സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് വിവിധ സംഘടനകൾ പൊലീസിൽ പരാതി നൽകി. തമ്പാനൂർ പോലീസ് അന്വേഷിക്കുന്ന കേസിൽ അനന്തുവിന്‍റെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി. ആദ്യം അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തത്.പിന്നീട് അനന്തു ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത കുറിപ്പിന്‍റെ അടിസ്ഥാനത്തിൽ ആത്മഹത്യ പ്രേരണകുറ്റം ചുമത്തി. കുട്ടിക്കാലത്ത് വീടിന് സമീപത്തുള്ള ആ‌ർഎസ്എസ് ശാഖയിൽ വച്ച് ലൈംഗീക ചൂഷണം നേരിട്ടെന്ന ഗുരുതര ആരോപണമായിരുന്നു ഇൻസ്റ്റഗ്രാം കുറിപ്പിലുണ്ടായിരുന്നത്.

ആർഎസ്എസിനെതിരായി എതിരായി ആരോപണം ഉന്നയിച്ച് യുവാവ് ജീവനൊടുക്കിയതോടെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഡിവൈഎഫ്ഐയും യൂത്ത്കോൺഗ്രസും സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിക്ക് പരാതി നൽകിയിട്ടുണ്ട്. അനന്തുവിന്‍റെ വീട്ടുകാർ ഇതുവരെ പരാതി നൽകിയിട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....