തിരുവനന്തപുരത്ത് കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിൽ തർക്കം മുറുകുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിൽ തർക്കം മുറുകുന്നു. തിരുവനന്തപുരം ജില്ലയിൽ പല മണ്ഡലങ്ങളിലും നേതൃത്വത്തിന് ഒറ്റപ്പേരിലേക്കെത്താനായില്ല. പെരുമ്പാവൂര്‍ സീറ്റിനായും കൂടുതല്‍ പേര്‍ രംഗത്തുണ്ട്. പെരുമ്പാവൂരിൽ മനോജ് മൂത്തേടത്തിനെ പരിഗണിക്കണമെന്ന ആവശ്യം കത്തോലിക്ക സഭ ഹൈക്കമാൻഡിനെ അറിയിച്ചു. ഒന്നാം ഘട്ട സ്ഥാനാർഥി പട്ടികക്ക് അംഗീകാരമായതോടെയാണ് സീറ്റിനായുള്ള തർക്കം കോൺഗ്രസിൽ പുകയുന്നത്. തിരുവനന്തപുരം ജില്ലയിലാണ് തർക്കം രൂക്ഷം. നെയ്യാറ്റിൻകരയിൽ എൻ.ശക്തൻ, ആർ.വത്സലൻ, രാജേഷ് ചന്ദ്രദാസ് എന്നി പേരുകൾ ഉയർന്നതോടെ അനിശ്ചിതത്വത്തിലാണ് നേതൃത്വം.

അരുവിക്കരയിൽ ബൈജു നാടാരുടെയും വി.എസ് ശിവകുമാറിനെയും പരിഗണിക്കും. വർക്കലയിൽ വർക്കല കഹാർ, എസ്.എസ് ലാൽ എന്നിവരുടെ പേരുകളും ചർച്ചയാവും. അതേസമയം പെരുമ്പാവൂർ സീറ്റിലും തർക്കം മുറുകുകയാണ്. മനോജ് മുത്തേടത്തിനായി കത്തോലിക്കാസഭയും ബെന്നി ബെഹനാനും രംഗത്തെത്തി. ഉല്ലാസ് തോമസിനായി രമേശ് ചെന്നിത്തലയും രംഗത്തെത്തിയിട്ടുണ്ട്. ഡിസിസി പ്രസിഡന്‍റ് മുഹമ്മദ്‌ ഷിയാസിന്‍റെ പേരും പെരുമ്പാവൂരിൽ പരിഗണിക്കും. നാട്ടികയിൽ സി.സി മുകുന്ദനെ കോൺഗ്രസ്‌ പിന്തുണച്ചേക്കില്ലെന്നാണ് വിവരം. രണ്ടാം ഘട്ട പട്ടികക്കായുള്ള ചർച്ച നാളെ ഡൽഹിയിൽ നടക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...