തിരുവനന്തപുരം: എല്ലാവരുടെയും സ്നേഹത്തിന് നന്ദി പറഞ്ഞ് കുംഭമേള വൈറൽ ഗേൾ മൊണാലിസ ഭോസ്ലേയും ഭർത്താവ് മുഹമ്മദ് ഫർമാനും. ഇന്നലെയാണ് തിരുവനന്തപുരം പൂവാർ ശ്രീ നയിനാർ ദേവ ക്ഷേത്രത്തിൽ വെച്ച് മൊണാലിസയുടെയും ഫർമാന്റെയും വിവാഹം നടന്നത്. തങ്ങളുടെ കല്യാണം ഹിന്ദു ആചാരപ്രകാരമാണ് നടന്നതെന്നും വീട്ടുകാർ തീരുമാനിച്ച കല്യാണത്തിന് ഇഷ്ടമല്ലായിരുന്നുവെന്നും ഇരുവരും വ്യക്തമാക്കി. എല്ലാ ആചാരങ്ങളെയും ഒരുപോലെയാണ് കാണുന്നത്. മലയാളത്തിലും സിനിമകൾ ചെയ്യുന്നുണ്ടെന്ന് മുഹമ്മദ് ഫർമാൻ പറഞ്ഞു. പ്രണയത്തിൽ മതം മാറണമെന്ന് നിർബന്ധമില്ല. പ്രായപൂർത്തി ആയില്ല എന്ന വാദങ്ങൾ തെറ്റെന്നും മൊണാലിസയുടെ ഭർത്താവ് ഫർമാൻ വ്യക്തമാക്കി. ആധാർ പ്രകാരം 18 വയസ്സ് തികഞ്ഞു. സർട്ടിഫിക്കറ്റുകൾ എല്ലാം അമ്പല കമ്മിറ്റി ഭാരവാഹികൾ പരിശോധിച്ചതാണ്. ബർത്ത് സർട്ടിഫിക്കറ്റ് പ്രകാരവും 18 വയസ്സ് തികഞ്ഞു. കെ സ്മാർട്ടിലൂടെ വിവാഹ സർട്ടിഫിക്കറ്റും ലഭിച്ചു. ലൗ ജിഹാദ് എന്ന പ്രചാരങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും ഫർഹാൻ വ്യക്തമാക്കി.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]






























