സ്വതന്ത്രനായി മത്സരിക്കുന്ന ജി.സുധാകരനെ യുഡിഎഫ് പിന്തുണക്കും ; രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: സ്വതന്ത്രനായി മത്സരിക്കുന്ന ജി.സുധാകരനെ യുഡിഎഫ് പിന്തുണക്കും. പ്രതിപക്ഷ നേതാവ് സുധാകരനുമായി ഇന്നലെ രാത്രി ഫോണിൽ സംസാരിച്ചു. യുഡിഎഫ് നേതാക്കളും സംസാരിക്കും. സുധാകരൻ മൂല്യങ്ങൾ ഉയര്‍ത്തിപ്പിടിച്ച നേതാവാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ” സുധാകരനെ വിദ്യാർത്ഥി ആയി ഇരിക്കുമ്പോൾ തന്നെ അറിയാം. വ്യക്തിപരമായി നല്ല പരിചയമുണ്ട്. അദ്ദേഹം ഒരു യഥാർഥ കമ്മ്യൂണിസ്റ്റ് മന്ത്രി ആയപ്പോഴും എംഎൽഎ ആയപ്പോഴും മികച്ച രീതിയിൽ പ്രവർത്തിച്ചു. ജനാധിപത്യ മര്യാദ എല്ലാ കാലത്തും ജി.സുധാകരൻ കാത്തുസൂക്ഷിച്ചു. അദ്ദേഹത്തോട് പാർട്ടി ചെയ്തത് കടുത്ത അനീതിയാണ്. അദ്ദേഹത്തിൻ്റെ പിതാവിനെ മോശമായ രീതിയിൽ ചിത്രീകരിച്ചു.

പാർട്ടി ഒരു നടപടിയും സ്വീകരിച്ചില്ല. അദ്ദേഹത്തെ പാർട്ടി വേട്ടയാടി. ജില്ലയിൽ നിന്ന് ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി. സുധാകരന്‍റെ കാര്യത്തിൽ പാർട്ടി നേതൃത്വവും യുഡിഎഫും കൂട്ടായി ആലോചിച്ച് തീരുമാനമെടുക്കും. സുധാകരൻ നിയമസഭയിൽ എത്തണമെന്നാണ് അഭിപ്രായം. യുഡിഎഫ് സ്ഥാനാർഥി നിർണയ ചർച്ച നടക്കുന്നതേയുള്ളൂ. പെട്ടെന്നൊരു തീരുമാനം പ്രഖ്യാപിക്കുക സാധ്യമല്ല. എല്ലാ സാധ്യതകളും വിലയിരുത്തും. പുകച്ച് പുറത്ത് ചാടിക്കേണ്ട ഒരാളല്ല സുധാകരനെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സുധാകരന്‍റെ വാക്കുകൾ സിപിഎമ്മിനെ വെട്ടിലാക്കിയെന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് പറഞ്ഞു. സുധാകരന്‍റെ വിഷയത്തിൽ ആലോചിച്ചു തീരുമാനമെടുക്കും. ഗൗരവത്തോടെ വിഷയം കാണും. പിന്തുണ നൽകുന്നതിൽ ചർച്ച പിന്നീട് നടക്കും. തന്ത്രപരമായ നീക്കമാണ് അദ്ദേഹത്തിന്‍റെ ഭാഗത്ത് നിന്നുള്ളത്. താൻ സുധാകരനുമായി ബന്ധപ്പെട്ടിട്ടിലെന്നും അദ്ദേഹം വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...