സ്വകാര്യ ആശുപത്രിയുമായി ചേർന്ന് രക്ത കച്ചവടം നടത്തിയ കോഴഞ്ചേരി ജില്ല ആശുപത്രി വിവാദത്തിൽ

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട: പ്ര​സ​വ ശ​സ്ത്ര​ക്രി​യ വേ​ണ്ടി​വ​രു​ന്ന ഗ​ർ​ഭി​ണി​ക​ളെ ര​ക്ത​ത്തി​നാ​യി കോ​ഴ​ഞ്ചേ​രി​യി​ലെ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് പ​റ​ഞ്ഞു​വി​ടു​ന്ന​താ​യി പ​രാ​തി. പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് സൗ​ജ​ന്യ​മാ​യി ര​ക്തം ല​ഭി​ക്കു​മെ​ന്നി​രി​ക്കെ​യാ​ണ് ഡോ​ക്ട​ർ​മാ​രു​ടെ ഒ​ത്താ​ശ​യോ​ടെ ര​ക്ത​ക്ക​ച്ച​വ​ടം ന​ട​ക്കു​ന്ന​ത്. ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ര്‍ജി​ന്‍റെ മ​ണ്ഡ​ല​ത്തി​ലു​ള്ള കോ​ഴ​ഞ്ചേ​രി ജി​ല്ല ആ​ശു​പ​ത്രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ്​ ര​ക്ത​ക്ക​ച്ച​വ​ട വി​വാ​ദം ഉ​യ​ർ​ന്ന​ത്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ദാ​താ​വി​ന്‍റെ ര​ക്തം ചേ​രു​മോ (ക്രോ​സ് മാ​ച്ച്) എ​ന്ന്​ പ​രി​ശോ​ധി​ച്ച് ര​ക്തം ഉ​റ​പ്പാ​ക്കാ​ൻ ഗ​ർ​ഭി​ണി​ക​ളി​ൽ​നി​ന്ന് 3000 രൂ​പ വ​രെ ഈ​ടാ​ക്കു​ന്നു​ണ്ട്. ജി​ല്ല ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് ക​ഴി​ഞ്ഞ​വ​ർ​ഷം 360 ഗ​ർ​ഭി​ണി​ക​ളെ​യാ​ണ് നി​ർ​ബ​ന്ധി​ത​മാ​യി ര​ക്ത​ത്തി​നാ​യി സ്വ​കാ​ര്യ​ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് വി​ട്ട​ത്.

ഈ ​വ​ർ​ഷം ഇ​തു​വ​രെ 140 ഗ​ർ​ഭി​ണി​ക​ളി​ൽ 128 പേ​രെ​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക​യ​ച്ചു. ജി​ല്ല ആ​ശു​പ​ത്രി​യി​ലെ ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ലെ ഒ​രു ഡോ​ക്ട​റും സ്വ​കാ​ര്യ ആ​ശു​പ​ത്രി അ​ധി​കൃ​ത​രും ത​മ്മി​ലു​ള്ള ഒ​ത്തു​ക​ളി​യു​ടെ ഭാ​ഗ​മാ​ണി​തെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്.ഗ​ർ​ഭി​ണി​ക​ളി​ൽ ചി​ല​ർ ഇ​ക്കാ​ര്യം ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​രെ അ​റി​യി​ച്ചെ​ങ്കി​ലും ന​ട​പ​ടി എ​ടു​ത്തി​ട്ടി​ല്ല. ജി​ല്ല ആ​ശു​പ​ത്രി​യി​ൽ ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ൽ എ​ത്തു​ന്ന​വ​രി​ൽ ഏ​റി​യ​പ​ങ്കും സാ​ധാ​ര​ണ​ക്കാ​രും ദാ​രി​ദ്ര്യ​രേ​ഖ​ക്ക്​ താ​ഴെ​യു​ള്ള​വ​രു​മാ​ണ്. ഏ​റെ​നാ​ൾ മു​മ്പ്​ അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും സ​മാ​ന പ​രാ​തി​ക​ളു​യ​ർ​ന്നി​രു​ന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കനത്ത മഴ : വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്താൻ നിർദേശം

0
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ് തുടരുന്ന സാഹചര്യത്തിൽ വിനോദസഞ്ചാര...

ഓപ്പറേഷൻ തൂഫാൻ : സുൽത്താൻ ബത്തേരിയിൽ 51 ഗ്രാം എംഡിഎംഎയുമായി നാലുപേർ പിടിയിൽ

0
സുല്‍ത്താന്‍ ബത്തേരി: ലഹരി മാഫിയ സംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ നടപ്പാക്കുന്ന ഓപ്പറേഷന്‍...

ഡോക്ടറായ യുവതി കെട്ടിടത്തിന്റെ അഞ്ചാംനിലയിൽ നിന്ന് വീണ് മരിച്ചു ; അന്വേഷണം

0
​ഗാസിയാബാദ്: വനിതാ ഡോക്ടർ അപ്പാർട്ട്മെന്റ് കെട്ടിടത്തിൽനിന്ന് വീണ് മരിച്ചു. ​ഗാസിയാബാദിലെ രാജ്ന​ഗർ...

ജനം അധികൃതരുമായി സഹകരിക്കണം ; വീടുകളുടെ ടെറസ് സുരക്ഷിതമെന്ന് കരുതരുതെന്നും മന്ത്രി പിസി വിഷ്ണുനാഥ്

0
പത്തനംതിട്ട: പത്തനംതിട്ടയിൽ കനത്തമഴ തുടരുന്ന പശ്ചാത്തലത്തിൽ അധികൃതരുമായി ജനം സഹകരിക്കണമെന്നും സുരക്ഷിത...