ബസ് സ്റ്റോപ്പിനെ ചൊല്ലി തര്‍ക്കം : കഴക്കൂട്ടത്ത് സിപി;എം- ബിജെപി സംഘര്‍ഷം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം; തിരുവനന്തപുരത്തു ബസ് സ്റ്റോപ്പിനെ ചൊല്ലി സിപിഐഎം-ബിജെപി സംഘര്‍ഷം. കഴക്കൂട്ടത്താണ് ബസ്റ്റോപ്പിനെ ചൊല്ലിയുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചത്. ബിജെപി സംസ്ഥാന സമിതി അംഗം കഴക്കൂട്ടം അനില്‍, സി.ഐ.ടി.യു പ്രവര്‍ത്തകനായ സെബാസ്റ്റ്യന്‍ എന്നിവര്‍ക്കു സംഘര്‍ഷത്തില്‍ പരുക്കേറ്റു. സംഭവത്തില്‍ കഴക്കൂട്ടം പോലീസ് കേസെടുത്തിട്ടുണ്ട്. കഴക്കൂട്ടത്ത് എലിവേറ്റഡ് ഹൈവേ നിര്‍മ്മാണം നടന്നപ്പോള്‍ തിരുവനന്തപുരം ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പ് മാറ്റി സ്ഥാപിച്ചിരുന്നു.മനിര്‍മ്മാണം പൂര്‍ത്തിയായതോടെ പഴയ സ്ഥലത്ത് പുതിയ ബസ് കാത്തിരിപ്പുകേന്ദ്രം നിര്‍മ്മിച്ചിരുന്നു. ഇതിനെ ചൊല്ലി മുന്‍പ് തര്‍ക്കമുണ്ടാവുകയും പോലീസ് ഇടപെട്ടു പരിഹരിച്ചതുമായിരുന്നു. വീണ്ടും ഓട്ടോറിക്ഷ തൊഴിലാളികള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് ഇന്ന് സംഘര്‍ഷത്തിലേക്ക് നയിച്ചത്.

ഇന്നലെ മുതല്‍ പുതിയ ബസ് സ്റ്റോപ്പില്‍ കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥരെത്തി ബസുകള്‍ നിര്‍ത്തിച്ചിരുന്നു. പ്രശ്‌ന സാധ്യത മുന്നില്‍ കണ്ടു ഇന്ന് രാവിലെ മുതല്‍ പോലീസും സ്ഥലത്തു നിലയുറപ്പിച്ചു. ഉച്ചയോടെ ബിജെപി-സിപിഐഎം പ്രവര്‍ത്തകര്‍ തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി. തര്‍ക്കത്തിനൊടുവില്‍ ഇരു വിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ടായി. പോലീസ് സ്ഥലത്തെത്തി ഇരു വിഭാഗം പ്രവര്‍ത്തകരെയും പിരിച്ചു വിട്ടു. ബിജെപി സംസ്ഥാന സമിതി അംഗം കഴക്കൂട്ടം അനില്‍, സി.ഐ.ടി.യു പ്രവര്‍ത്തകനായ സെബാസ്റ്റ്യന്‍ എന്നിവര്‍ക്കാണ് സംഘര്‍ഷത്തില്‍ പരുക്കേറ്റത്. മര്‍ദനമേറ്റതായി ഇരുഭാഗവും പരാതി നല്‍കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാവധി കഴി‍ഞ്ഞു , സംസ്ഥാനത്ത് സ്കൂളുകൾ നാളെ തുറക്കും

0
തിരുവനന്തപുരം : ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കും....

മഹാരാഷ്ട്രയിൽ ദളിത് യുവാവിനെ ക്രൂരമായി മര്‍ദിച്ച് ബജ്റം​ഗ്ദൾ പ്രവർത്തകർ

0
മുംബൈ: മഹാരാഷ്ട്രയിൽ മുസ്ലീം കശാപ്പുകാരന് കാളയെ വിൽക്കാൻ പദ്ധതിയിട്ടെന്ന് ആരോപിച്ച്...

ശ്രീമതി ടീച്ചറും ശൈലജ ടീച്ചറുമെല്ലാം സ്വന്തം പാർട്ടിയിലെ സ്ത്രീകളുടെ അവകാശത്തിന് വേണ്ടിയാണ് ആദ്യം സംസാരിക്കേണ്ടത്...

0
കോഴിക്കോട്: സ്ത്രീകളെ സംബന്ധിച്ച കാന്തപുരം വിഭാഗത്തിന്‍റെ സർക്കുലറിനെ ന്യായീകരിച്ച് എസ് വൈ...

പഞ്ചാബ് സർവകലാശാലയിൽ നിയമവിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

0
ചണ്ഡിഗഢ്: പഞ്ചാബ് സർവകലാശാലയിലെ ‘ബോയ്‌സ് ഹോസ്റ്റൽ നമ്പർ 4′-ലെ മുറിയിൽ...