കേരളവർമ്മ കോളേജിലെ ഗസ്റ്റ് അധ്യാപക നിയമനം വിവാദത്തിൽ

For full experience, Download our mobile application:
Get it on Google Play

തൃശൂർ : കേരളവർമ്മ കോളേജിലെ ഗസ്റ്റ് അധ്യാപക നിയമനം വിവാദത്തിൽ. ഒന്നാം റാങ്ക് നേടിയ ഉദ്യോഗാർഥിക്ക് പിൻമാറാൻ സമ്മർദമുണ്ടായെന്നാണ് ആരോപണം.  പൊളിറ്റിക്കൽ സയൻസ് വകുപ്പിൽ നിയമനത്തിന് യോഗ്യത നേടിയ വനിതയെ നിരന്തരം വിളിച്ച് ശല്യം ചെയ്തുവെന്നാണ് പരാതി. മേയിലാണ് അഭിമുഖം നടന്നത്. പാലക്കാട് സ്വദേശിനിയാണ് ഒന്നാം റാങ്ക് നേടിയ ഉദ്യോഗാർഥി. എന്നാൽ അധ്യാപികയായി വരുന്നില്ലെന്ന് എഴുതി നൽകണമെന്നും ഇതിൽ നിന്ന് പിന്മാറണമെന്നും നിരവധി പേർ ഫോണിൽവിളിച്ച് ആവശ്യപ്പെട്ടു.

പേരുപോലും പറയാതെയാണ് വിളിച്ച് ഭീഷണിപ്പെടുത്തുന്നതെന്നും ഉദ്യോഗാർഥിയുടെ പരാതി. ഫോണുകൾ എടുക്കാതായതോടെ അവർ ഇപ്പോൾ ജോലി ചെയ്യുന്ന കോളേജിലെ സഹപ്രവർത്തകരെ വിളിച്ചും ശല്യപ്പെടുത്തിയെന്നും യുവതി പറയുന്നു. അവസാനം അധ്യാപികയായി ജോയിൻ ചെയ്യുന്നില്ലെന്ന് തീരുമാനമെടുക്കുകയും ചെയ്തു. ഇന്റർവ്യൂവിൽ ഇതേ കോളേജില്‍ പഠിച്ച എസ്.എഫ്.ഐക്കാരനാണ് രണ്ടാം റാങ്ക് നേടിയിരിക്കുന്നത്.

ഇയാളെ നിയമിക്കാനാണ് ഈ ശ്രമങ്ങളെന്നും ആരോപണം ശക്തമാണ്. ഈ വ്യക്തിക്ക് രണ്ടാം റാങ്ക് നൽകിയത് യോഗ്യതകൾ പാലിക്കാതെയാണെന്ന് കാണിച്ച് ഇന്റർവ്യൂ ബോർഡിൽ ഉണ്ടായിരുന്ന അധ്യാപിക രംഗത്ത് വന്നിരുന്നു. യോഗ്യത ഇല്ലാത്തവരെ നിയമിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കാണിച്ച് ഈ അധ്യാപിക ഗവർണർക്ക് പരാതി നൽകിയതായും വിവരമുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അബിൻ വർക്കി എം.എൽ.എയെ സന്ദർശിച്ച് രമേശ് ചെന്നിത്തലയും എ.പി അനിൽകുമാറും

0
പത്തനംതിട്ട: പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു ശേഷം താമസസ്ഥലത്തേക്കു പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ്...

ഗതാഗത മന്ത്രി നടത്തിയ പരാമർശത്തിൽ സിപി ജോണിനെ പിന്തുണച്ച് മന്ത്രി തുളസി

0
പാലക്കാട്: ഗതാഗത മന്ത്രി നടത്തിയ പരാമർശത്തിൽ സിപി ജോണിനെ മന്ത്രി തുളസി...

ഉറക്കെ പാട്ടുവെച്ചതിനെ ചൊല്ലി തർക്കം ; അച്ഛനും മകനും കുത്തേറ്റ് മരിച്ചു

0
മുംബൈ: ഉറക്കെ പാട്ടുവെച്ചതിനെച്ചൊല്ലിയുണ്ടായ കുടുംബതർക്കത്തിനൊടുവിൽ പിതാവും മകനും കുത്തേറ്റ് മരിച്ചു. മുംബൈ...

മഹാരാഷ്ട്രയിൽ ഡോക്ടർമാരുടെ സമരം പിൻവലിച്ചു, ഒപി സേവനങ്ങൾ സാധാരണ നിലയിലേക്ക്

0
മഹാരാഷ്ട്ര : ആരോഗ്യമേഖലയെ മുൾമുനയിൽ നിർത്തിയ വലിയൊരു പ്രതിസന്ധിക്ക് തൽക്കാലത്തേക്ക് വിരാമമിട്ട്...