വഖഫ് ഫണ്ടിലെ 104.87 കോടി രൂപ സ്വകാര്യബാങ്കിൽ നിക്ഷേപിച്ചതിൽ വിവാദം

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: വഖഫ് ഫണ്ടുകൾ ബോർഡറിയാതെ, സ്വകാര്യ ബാങ്ക് ശാഖയിൽ നിക്ഷേപിച്ചതിനെച്ചൊല്ലി വിവാദം. ശനിയാഴ്ച കോഴിക്കോട് ഡിവിഷനൽ ഓഫിസിൽ ചേരുന്ന വഖഫ് ബോർഡ് യോഗത്തിൽ വിഷയം ചർച്ച ചെയ്യും. ബോർഡ് മെംബർമാരായ പി. ഉബൈദുല്ല എം.എൽ.എ, എം.സി. മായിൻഹാജി, അഡ്വ. പി.വി. സൈനുദ്ദീൻ എന്നിവർ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് വിഷയം ചർച്ചക്ക് എടുക്കുന്നത്. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് വഖഫ് ഭൂമി വിട്ടുനൽകിയതിനും മറ്റും ദേശീയപാത അതോറിറ്റിയിൽനിന്ന് നഷ്ടപരിഹാരമായി ലഭിച്ച തുകയാണ് ബോർഡ് തീരുമാനമില്ലാതെ, തൃശൂർ മണ്ണൂത്തിയിലെ സ്വകാര്യ ബാങ്കിൽ സ്ഥിരനിക്ഷേപമായി ഇട്ടത്.

2022 ജൂൺ മുതൽ നവംബർ വരെയുള്ള കാലയളവിൽ 68 വഖഫുകൾക്ക് നഷ്ടപരിഹാരമായി ലഭിച്ച 104.87 കോടി രൂപയാണ് സ്വകാര്യ ബാങ്കിൽ നിക്ഷേപിച്ചത്. തുടർന്നുള്ള ഒമ്പത് മാസം ഈ വകയിൽ ബോർഡിലേക്ക് എത്തിയ തുകയും സ്വകാര്യബാങ്കിൽ നിക്ഷേപിച്ചതായി വിവരമുണ്ട്.2017ൽ എസ്.ബി.ഐയുടെ മ്യൂച്ചൽ ഫണ്ടിൽ പല തവണയായി നിക്ഷേപിച്ച ബോർഡിന്റെ ഓൺ ഫണ്ടായ 14.33 കോടി രൂപ, ബോർഡ് തീരുമാനമില്ലാതെ പിൻവലിക്കുകയും സ്വകാര്യ ബാങ്കിൽ നിക്ഷേപിക്കുകയും ചെയ്തതായും ആരോപണമുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാകിസ്ഥാനിൽ കാറിൽ സഞ്ചരിച്ച ടിക്ടോക് താരത്തെ അജ്ഞാതർ തടഞ്ഞു നിർത്തി വെടിവെച്ചുകൊന്നു

0
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ ടിക്ടോക് താരമായ യുവതിയെ അജ്ഞാതർ വെടിവെച്ചുകൊന്നു. 1.3...

മാസപ്പടി കേസ് : വീണയ്ക്ക് കുരുക്ക് മുറുകുന്നു ; സ്വത്തുക്കൾ കണ്ടുകെട്ടാൻ ഇഡി നീക്കം

0
തിരുവനന്തപുരം: മാസപ്പടിയിലെ കള്ളപ്പണ ഇടപാട് കേസിൽ ടി. വീണയുടെ കുരുക്ക് മുറുക്കി...

സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി റീട്ടെയില്‍ ഷോപ്പുകളില്‍ പരിശോധന കര്‍ശനമാക്കി ദുബായ്

0
ദുബായ് : സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി റീട്ടെയില്‍ ഷോപ്പുകളില്‍ പരിശോധന കര്‍ശനമാക്കി...

പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ചു : പ്രതിക്ക് അഞ്ചുവർഷം തടവ്

0
കൊച്ചി: പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് അഞ്ചുവർഷം തടവും...