എം എം നരവനയുടെ പുസ്തകത്തിൻ്റ പതിപ്പ് രാഹുലിന് ആര് നൽകിയെന്നതില്‍ വിവാദം മുറുകുന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : കരസേന മുന്‍ മേധാവി ജനറൽ എം എം നരവനയുടെ പുസ്തകത്തിൻ്റ പതിപ്പ് രാഹുലിന് ആര് നൽകിയെന്നതില്‍ വിവാദം മുറുകുന്നു. പുസ്തകത്തിൻ്റ പതിപ്പ് ചോർന്നതിൽ ദില്ലി പൊലീസ് ഗൂഢാലോചന സംശയിക്കുന്നു. പുസ്തകത്തിൻ്റെ ഹാർഡ് കോപ്പി രാഹുൽ ഗാന്ധി പ്രദർശിപ്പിച്ചതും അന്വേഷിക്കും. പുസ്തകം ഇതുവരെ പ്രസിദ്ധീകരണത്തിന് നൽകിട്ടില്ലെന്ന് പെൻഗ്വിൻ ബുക്ക്സ് വ്യക്തമാക്കി. പകർപ്പവകാശങ്ങൾ ലംഘിക്കപ്പെട്ടിട്ടുണ്ടെങ്കിൽ ഉടൻ നടപടി വേണം. ഇപ്പോൾ പ്രചരിച്ചതിന് എതിരെ നിയമ നടപടി സ്വീകരിക്കും. രാഹുൽ ഗാന്ധി പുസ്തകവുമായി ലോക്സഭയിൽ എത്തിയിരുന്നു.

ചൈനീസ് കടന്നുകയറ്റ സമയത്ത് സർക്കാർ വ്യക്തമായ ഉത്തരവ് നൽകിയില്ല എന്ന മുൻ കരസേന മേധാവി ജന എംഎം നരവനേയുടെ ഓ‌ർമ്മകുറിപ്പ് ഇതുവരെ പ്രസിദ്ധീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുൽ ഗാന്ധിയെ ലോക്സഭയില്‍ ഇതുന്നയിക്കുന്നതിൽ നിന്ന് സർക്കാർ തടഞ്ഞത്. ഇതുവരെ പ്രകാശനം ചെയ്യാത്ത നരവനേയുടെ പുസ്തകവുമായാണ് രാഹുൽ ഗാന്ധി സഭയിലെത്തിയത്. ആദ്യം മാധ്യമങ്ങളെ പുസ്തകം കാണിച്ച രാഹുൽ ഗാന്ധി സഭയ്ക്ക് അകത്തും പുസ്തകം ഉയർത്തിക്കാട്ടി. ബിജെപി അംഗം നിഷികാന്ത് ദുബെ നെഹ്റു കുടുംബത്തിനെതിരെ വ്യക്തിപരമായ ആരോപണങ്ങളുള്ള അഞ്ച് പുസ്കങ്ങൾ ഉയർത്തി തിരിച്ചടിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംഘടനാ തലത്തില്‍ അഴിച്ചുപണി നടത്തി കോണ്‍ഗ്രസ് നേതൃത്വം

0
ന്യൂഡൽഹി : സംഘടനാ തലത്തില്‍ അഴിച്ചുപണി നടത്തി കോണ്‍ഗ്രസ് നേതൃത്വം. പഞ്ചാബിന്റെ...

ജാർഖണ്ഡ് മന്ത്രി സുദിവ്യ കുമാർ സോനു അന്തരിച്ചു

0
റാഞ്ചി : ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) നേതാവും മന്ത്രിയുമായ സുദിവ്യ...

റഷ്യ-യുക്രൈൻ സമാധാന ചർച്ച : യുഎസ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി പുതിൻ

0
മോസ്കോ : നാല് വർഷത്തിലേറെയായി തുടരുന്ന റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട്...

ജപ്പാനിൽ മലയാളി യുവതി ബുള്ളറ്റ് ട്രെയിൻ തട്ടി മരിച്ച സംഭവം ; ദേവികയുടെ മൃതദേഹം...

0
ഇരിട്ടി: ജപ്പാനിലെ ഗിഫുവിൽ ബുള്ളറ്റ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ...