മാണി സി കാപ്പനും ജോസ് കെ മാണിയും തമ്മിൽ രൂക്ഷമായ വാക്പോര്

For full experience, Download our mobile application:
Get it on Google Play

കോട്ടയം: പാലായിൽ വീണ്ടും മത്സരിക്കാനൊരുങ്ങുന്ന മാണി സി കാപ്പനും ജോസ് കെ മാണിയും തമ്മിൽ രൂക്ഷമായ വാക്പോര്. മണ്ഡലത്തിലെ വികസന പദ്ധതികളെ ചൊല്ലിയാണ് ഇരുവരും പരസ്യമായി ഏറ്റുമുട്ടുന്നത്. എംഎൽഎ എന്ന നിലയിൽ മാണി സി കാപ്പൻ പരാജയമാണെന്ന് ജോസ് കെ മാണി വിമർശിക്കുമ്പോൾ ജോസ് കെ മാണിയെ വികസനം മുടക്കിയെന്ന് വിളിച്ച് തിരിച്ചടിക്കുകയാണ് മാണി സി കാപ്പൻ. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരും മുന്നെ പാലായിൽ കളമൊരുങ്ങി. കൊണ്ടും കൊടുത്തും ജോസും കാപ്പനും. കഴിഞ്ഞ തവണത്തെ പോരാട്ടം ആവർത്തിക്കുമെന്ന് ഉറപ്പ്.

കെ എം മാണിയുടെ തട്ടകത്തിൽ കെ എം മാണി ഏറ്റവും അധികം തവണ തോൽപ്പിച്ച മാണി സി കാപ്പനോട് തോറ്റത് ജോസ് കെ മാണിക്ക് രാഷ്ട്രീയ തിരിച്ചടിയായിരുന്നു. ഇത്തവണ കാപ്പനെ തോൽപ്പിച്ച് പ്രതികാരം വീട്ടാനാണ് ജോസ് ഇറങ്ങുന്നത്. മാണി സി കാപ്പനെ ലക്ഷ്യം വച്ചുള്ള നീക്കം ജോസ് തുടങ്ങിയിട്ട് നാളേറെയായി. മണ്ഡലത്തിലെ മാണി സി കാപ്പന്‍റെ പ്രവർത്തനങ്ങളെ വിമർശിക്കുകയാണ് ജോസ് കെ. മാണി. വികസന പദ്ധതികളോരൊന്നും എണ്ണിയെണ്ണിയാണ് ചോദ്യം ചെയ്യൽ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു ; ഡൽഹിയിൽ യെല്ലോ അലർട്ട്

0
ന്യൂഡൽഹി: ബിഹാറിനും ഉത്തർപ്രദേശിനും പുറമേ ഉത്തരാഖണ്ഡിലും നാശം വിതച്ച് കനത്ത മഴ....

ആക്രിയായി റെയിൽ ക്ലിപ്പ് മുതൽ തീവണ്ടി എൻജിൻവരെ ; പഴയപാലങ്ങൾ പൊളിച്ചുവിറ്റ്‌ റെയിൽവേ

0
പയ്യന്നൂർ : പഴയ പാലങ്ങൾ റെയിൽവേ ആക്രിവിലയ്ക്ക്‌ വിൽക്കുന്നു. 1907-ൽ ബ്രിട്ടീഷുകാർ...

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയും നിയന്ത്രണവും വരും ദിവസങ്ങളിലും തുടര്‍ന്നേക്കും

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയും നിയന്ത്രണവും വരും ദിവസങ്ങളിലും തുടര്‍ന്നേക്കും. ഹ്രസ്വകാല...

മന്ത്രിമാരല്ലാത്ത അമ്പതിലധികം നേതാക്കൾക്ക് സുരക്ഷ ; പരിശോധിക്കാൻ സർക്കാർ

0
കണ്ണൂർ : സുരക്ഷാഭീഷണി നിലവിലില്ലാത്തവരുടെ പോലീസ് സുരക്ഷയും വസതിക്കുമുന്നിൽ ഏർപ്പെടുത്തിയ കാവലും...