വാളയാറിൽ ചെക്പോസ്റ്റിനായി സ്ഥലമില്ല ; കേന്ദ്രത്തെ മറികടന്ന് കോടികൾ അനുവദിച്ചു

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : വാളയാറില്‍ പൊളിച്ചുനീക്കിയ ചെക്പോസ്റ്റ് കെട്ടിടത്തിന്റെ നവീകരണം 1.96 കോടി രൂപയ്ക്കു പുരോഗമിക്കുന്നതായി രേഖകള്‍. കെട്ടിടമുണ്ടായിരുന്ന സ്ഥലം ദേശീയപാതയ്ക്ക് വേണ്ടി ഏറ്റെടുത്തതിനാല്‍ നിലവില്‍ ഭൂമി പോലുമില്ലാത്തിടത്താണ് തിടുക്കത്തില്‍ പണം അനുവദിച്ചതെന്നു ശ്രദ്ധേയമാണ്.

ചെക്പോസ്റ്റുകള്‍ ഒഴിവാക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കുമ്പോള്‍ പുതിയ കെട്ടിടത്തിനായി 9 കോടിയിലധികം രൂപയും അനുവദിച്ചു. 5 മാസം മുന്‍പാണ് വാളയാറിലെ മോട്ടര്‍ വാഹനവകുപ്പ് ചെക്പോസ്റ്റ് കെട്ടിടം പൊളിച്ചത്. പിന്നാലെ പുതിയ കെട്ടിടത്തിനായി 9,40,80,514 രൂപ അനുവദിച്ചു. പൊളിച്ച കെട്ടിടത്തിന്റെ കല്ലുകള്‍ പോലും പൂര്‍ണമായി നീക്കാത്തിടത്താണ് നവീകരണം. പരിവാഹന്‍ സോഫ്റ്റ്‌വെയർ നിലവില്‍ വന്നതിന് പിന്നാലെ മുഴുവന്‍ ചെക്പോസ്റ്റുകളും നിര്‍ത്തലാക്കണമെന്ന കേന്ദ്ര ഉത്തരവും നിലനില്‍ക്കുകയാണ്.

ഈ നിയന്ത്രണങ്ങള്‍ക്കിടെയാണ് അതിവേഗം നിര്‍മാണത്തിനും നവീകരണത്തിനുമായി കോടികള്‍ അനുവദിച്ചത്. നിര്‍മാണ കരാര്‍ ലഭിച്ചത് വടകര ആസ്ഥാനമായ സി.പി.എം അനുകൂല സൊസൈറ്റിക്കാണ്. ദേശീയപാതയ്ക്കായി സ്ഥലമേറ്റെടുത്തതോടെ പഴയ കെട്ടിടമുണ്ടായിരുന്ന സ്ഥലം നഷ്ടപ്പെട്ടു. പൊളിച്ച ഇടത്തുതന്നെ ചെക്പോസ്റ്റ് പണിയുമെന്നല്ലാതെ മറ്റേതെങ്കിലും സ്ഥലം കണ്ടെത്തിയതായും രേഖയിലില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...